റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ വേര്‍പെടുത്തുന്നു

റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ വേര്‍പെടുത്തി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. തങ്ങളുടെ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിനെ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാക്കി മാറ്റുമെന്നും കമ്പനിയെ റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്ന് വേര്‍പെടുത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുമെന്നും അംബാനി പറഞ്ഞു. അതേസമയം, റിലയന്‍സ് ഇന്റ്‌സ്ട്രീസിന്റെ നിലവിലെ ഓഹരി ഉടമകള്‍ക്ക് പുതിയ കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇതില്‍ ഓഹരി വിഹിതം ഉണ്ടായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്.

ഇന്‍ഷുറന്‍സ്, അസറ്റ് മാനേജ്‌മെന്റ്, ഡിജിറ്റല്‍ ബ്രോക്കിങ് രംഗങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനാണ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയെ റിലയന്‍സ് ഇന്റസ്ട്രീസില്‍ നിന്നും വേര്‍പെടുത്തുന്നതിന്റെ പ്രധാന ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ റിലയന്‍സ് ഇന്റസ്ട്രീസ് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കൈക്കൊണ്ടതായി കമ്പനി അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ റിലയന്‍സ് ഇന്റസ്ട്രീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന റിലയന്‍സ് സ്ട്രാറ്റജിക് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ് എന്ന കമ്പനിയെ പുനര്‍ നാമകരണം ചെയ്താണ് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കുന്നത്.

 

Related posts