ഗൂഗിളിന്റെ വ്യക്തിഗത വര്‍ക്ക്സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജി.ബി.യില്‍നിന്ന് ഒരു ടെറാബൈറ്റ്(1000 ജി.ബി.) ആയി ഉയര്‍ത്തുമെന്ന് കമ്പനി ബ്‌ളോഗിലൂടെ അറിയിച്ചു. സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.
ജി-മെയില്‍, ഗൂഗിള്‍ ഡ്രൈവ് എന്നിവയില്‍ സ്ഥലമില്ലാത്ത പ്രശ്‌നം ഇനിയുണ്ടാകില്ല. മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍നിന്നുള്ള സുരക്ഷ, പലവ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം അയക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സംവിധാനം എന്നിവ പുതുതായി ഉള്‍പ്പെടുത്തും.
ജി-മെയില്‍, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്‌സ്, ഗൂഗിള്‍ കലണ്ടര്‍, മീറ്റ്, ചാറ്റ്‌സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിള്‍ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ വര്‍ക്ക്സ്‌പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വര്‍ക്ക്സ്‌പേസ് (വര്‍ക്ക്സ്‌പേസ് ഇന്‍ ഡിവിജ്വല്‍) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.