സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 100 കോടിയുടെ ഫണ്ടുമായി സില്‍വര്‍ നീഡില്‍ വെഞ്ചേഴ്‌സ്

വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ സില്‍വര്‍നീഡില്‍ വെഞ്ചേഴ്സ് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. 100 കോടി രൂപയുടെ ഫണ്ട്, അടുത്ത 18 മാസത്തിനുള്ളില്‍ 30 സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കും. എക്‌സ് സീഡ് പാര്‍ട്ണേഴ്സിന്റെ സ്ഥാപകരായ അജയ് ജെയ്നും ദീപേഷ് അഗര്‍വാളും ചേര്‍ന്നാണ് ഫണ്ട് സ്ഥാപിച്ചത്. ഓഗസ്റ്റില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഫണ്ടിന് അംഗീകാരം നല്‍കി. ഫണ്ട് പ്രധാനമായും സസ്റ്റൈനബിലിറ്റി, ഡയറക്ട്-ടു-കണ്‍സ്യൂമര്‍ കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് ഫോക്കസ്ഡ് സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ നിക്ഷേപിക്കാന്‍ പദ്ധതിയിടുന്നു. 3-5 വര്‍ഷത്തിനുള്ളിലാകും എക്‌സിറ്റ്. ഫണ്ട് ലക്ഷ്യമിടുന്നത് 1 രൂപ മുതല്‍ 6 കോടി രൂപ വരെയാണ്, സില്‍വര്‍നീഡില്‍ വെഞ്ചേഴ്സ് കോഫൗണ്ടറും മാനേജിംഗ് പാര്‍ട്ണറുമായ അജയ് ജെയിന്‍ പറഞ്ഞു. ആദ്യനിക്ഷേപമെന്ന നിലയില്‍ ക്രിയേറ്റര്‍ മോണിറ്റൈസേഷന്‍ പ്ലാറ്റ്ഫോമായ നോറിഷില്‍ വെളിപ്പെടുത്താത്ത തുക സില്‍വര്‍ നീഡില്‍ വെഞ്ചേഴ്‌സ് നിക്ഷേപിച്ചിരുന്നു.

Related posts