ബക്കാര്‍ഡിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കി വിപണിയില്‍ എത്തി

 

ബക്കാര്‍ഡിയുടെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കി ലെഗസി വിപണിയില്‍ അവതരിപ്പിച്ചു. മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആയിരിക്കും ആദ്യം ലെഗസി ലഭ്യമാകുക. വരും മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും താമസിയാതെ ലെഗസി എത്തും എന്ന് കമ്പനി അറിയിച്ചു. ഇന്ത്യന്‍ ധാന്യങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മുക്കുന്ന പ്രീമിയം വിസ്‌കിയാണിത്.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും കമ്പനി എന്നും ശ്രമിക്കാറുണ്ടെന്നും അതിനായി ഉത്പ്പന്നങ്ങളില്‍ നിരവധി നവീകരണങ്ങള്‍ വരുത്താറുണ്ടെന്നും കമ്പനിയുടെ ഇന്ത്യയിലെ എംഡി സഞ്ജിത് സിംഗ് രണ്‍ധാവ പറഞ്ഞു. ഇന്ത്യന്‍ നിര്‍മ്മിത വിസ്‌കി വിഭാഗത്തില്‍ ബക്കാര്‍ഡിയുടെ ആദ്യ ഉത്പന്നമാണ് ലെഗസി.

Related posts