നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒക്ടോബര്‍ 30 മുതല്‍ 2023 മാര്‍ച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202 സര്‍വീവുകളുണ്ടാകും. നിലവിലെ വേനല്‍ക്കാല ഷെഡ്യൂളില്‍ 1,160 ആയിരുന്നു. ശൈത്യകാലത്ത് കൊച്ചിയില്‍ നിന്ന് 26 എയര്‍ലൈനുകള്‍ രാജ്യാന്തര സര്‍വീസ് നടത്തും. 20 എണ്ണം വിദേശ എയര്‍ലൈനുകളാണ്. രാജ്യാന്തര സെക്ടറില്‍ 44 സര്‍വീസുമായി എയര്‍ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സെക്ടറില്‍ 42 സര്‍വീസുമായി ഇന്‍ഡിഗോയുമാണ് മുന്നില്‍. ദുബായിലേക്ക് ആഴ്ചയില്‍ 44 പുറപ്പെടലുകളുണ്ടാകും. അബുദാബിയിലേക്കും മസ്കറ്റിലേക്കും 30 സര്‍വീസുകള്‍. ക്വാലാലംപൂരിലേക്ക് 25 സര്‍വീസുകള്‍. എയര്‍ഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടന്‍ സര്‍വീസുകളും തുടരും. ആഭ്യന്തരതലത്തില്‍ 327 സര്‍വീസുകളാണുണ്ടാവുക. ആഴ്ചയില്‍ ബംഗളൂരുവിലേക്ക് 104, ഡല്‍ഹിയിലേക്ക് 56, മുംബയിലേക്ക് 42, ഹൈദരാബാദിലേക്ക് 24, ചെന്നൈയിലേക്ക് 52. കൊല്‍ക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളുണ്ടാകും. ഇന്‍ഡിഗോ 163, എയര്‍ഇന്ത്യ 28, എയര്‍ഏഷ്യ 56, ആകാശഎയര്‍ 28, അലയന്‍സ് എയര്‍ 21, ഗോഎയര്‍ 14, സ്പൈസ്ജെറ്റ് 3, വിസ്താര 14 എന്നിങ്ങനെയാണ് ആഭ്യന്തര പ്രതിവാര പുറപ്പെടല്‍.
Related posts
-
ട്രഷറി വകുപ്പിന്റെ കൈപ്പുസ്തകം പ്രകാശനം ചെയ്തു
ട്രഷറി വകുപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ട്രഷറി വകുപ്പിന്റെ... -
ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം
സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ‘ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ എന്ന പദ്ധതിയില്‍ പിന്നാക്ക... -
സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്കാരം കരസ്ഥമാക്കി പവിഴം ഗ്രൂപ്പ്
അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രമുഖ ഉത്പാദകരായ പവിഴം ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന...