ദീപാവലി ആഘോഷത്തിനായി ശിവകാശിയില്‍ വിറ്റത് 6000 കോടിയുടെ പടക്കം. കഴിഞ്ഞ രണ്ട് ദീപാവലികള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുപോയതോടെ ഇക്കുറി ഉണ്ടായ വിറ്റ് വരവ് കച്ചവടക്കാര്‍ക്ക് വലിയ ആശ്വാസമാണ്. കോവിഡിന് മുന്‍പത്തെ വര്‍ഷങ്ങളിലെ ആകെ വിറ്റു വരവിലും അധികം ഇക്കുറി നേടാന്‍ കഴിഞ്ഞത് നേട്ടമായി. 2016 നും 2019 നും ഇടയിലെ ദീപാവലി കാലങ്ങളില്‍ 4000 കോടി രൂപ മുതല്‍ 5000 കോടി രൂപ വരെയായിരുന്നു ആകെ പടക്ക വിറ്റുവരവ്.
എന്നാല്‍ വില്‍പ്പന മാത്രമല്ല വരുമാനം വര്‍ദ്ധിക്കാന്‍ കാരണമെന്നും കച്ചവടക്കാര്‍ പറയുന്നുണ്ട്. കോവിഡ് കാലത്തിനു ശേഷം അസംസ്‌കൃത വസ്തുക്കളില്‍ ഉണ്ടായ വര്‍ദ്ധനവ്, റീട്ടെയില്‍ തലത്തില്‍ പടക്ക വിലയില്‍ ഇത്തവണ 35% വരെ വര്‍ദ്ധനവിന് കാരണമായിട്ടുണ്ടെന്നും ഇതുകൂടി ചേര്‍ന്നതാണ് ഇക്കുറി ഉണ്ടായ 6000 കോടിയുടെ വിറ്റുവരാവെന്നുമാണ് കച്ചവടക്കാര്‍ പറയുന്നത്.
കോവിഡ് കാലത്ത് ശിവകാശിയിലെ പടക്ക നിര്‍മ്മാണ യൂണിറ്റുകളും കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷം എത്തിയ ആഘോഷത്തിന്റെ ആവേശം വിപണികളിലെല്ലാം പ്രതിഫലിച്ചു. കേരളത്തിലേക്കും ശിവകാശിയില്‍ നിന്നുള്ള പടക്കങ്ങളാണ് കൂടുതലും എത്താറുള്ളത്. മാറ്റ് ആഘോഷ വേളകളില്‍ പടക്ക വിപണി സജീവമാകാറുണ്ട് എന്കളിലും ദീപാവലി പടക്ക നിര്മ്മാണ മേഖല കാത്തിരിക്കുന്ന ഉത്സവം ആണ്. ദീപാവലിയോട് അനുബന്ധിച്ച് മറ്റ് വിപണികളും നേട്ടത്തിലാണ്.