വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ചു

19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കുറച്ചു. നവംബര്‍ ഒന്ന് മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില മാറ്റമില്ലാതെ തുടരും. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഡല്‍ഹിയില്‍ 115.5 രൂപയും, കൊല്‍ക്കത്തയില്‍ 113 രൂപയും, മുംബൈയില്‍ 115.5 രൂപയും ചെന്നൈയില്‍ 116.5 രൂപയും കുറയും. വില പരിഷ്‌കരണത്തോടെ, 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് ഡല്‍ഹിയില്‍ 1,744 രൂപയും കൊല്‍ക്കത്തയില്‍ 1846 രൂപയും മുംബൈയില്‍ 1696 രൂപയും ചെന്നൈയില്‍ 1,893 രൂപയും ആയിരിക്കും. വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറുകളുടെ വില കഴിഞ്ഞ ഏതാനും മാസങ്ങളായി കുത്തനെ കുറച്ചെങ്കിലും ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല.

 

 

Related posts