സുസ്ഥിര വികസനം; ഒന്നാം സ്ഥാനം നേടി ദുബായ് എയര്‍പോര്‍ട്ട്

സുസ്ഥിരത പദ്ധതിക്കുള്ള ഷെയ്ക്ക് മുഹമ്മദ് ബിന്‍ റഷീദ് ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് ദുബായ് വിമാനത്താവളത്തിന്. കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ ജനറല്‍ അസംബ്ലിയിലാണ് പുരസ്‌ക്കാരം നല്‍കിയത്. സുസ്ഥിരമായ ആഗോള ഏവിയേഷന്‍ വ്യവസായം വികസിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ദുബായ് എയര്‍പോര്‍ട്ട്‌സ്, ഡിഎക്‌സ്ബിയുടെ ടെര്‍മിനലുകളിലും എയര്‍ഫീല്‍ഡിലുമായി 150,000 കണ്‍വെന്‍ഷണല്‍ ലൈറ്റുകള്‍ മാറ്റി കൂടുതല്‍ കാര്യക്ഷമമായ എല്‍ഇഡി ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നു. കൂടാതെ, ഇലക്ട്രിക് & ഹൈബ്രിഡ് ഗ്രൗണ്ട് സര്‍വീസ് വാഹനങ്ങള്‍ അവതരിപ്പിച്ചതും ടെര്‍മിനല്‍ 2-ല്‍ 15,000 സോളാര്‍ പാനലുകള്‍ നിര്‍മ്മിച്ചതും പുരസ്‌കാരം നേടാന്‍ സഹായിച്ചു. ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഏവിയേഷന്‍ അവാര്‍ഡ് 2016 ലാണ് ആരംഭിക്കുന്നത്. വ്യോമയാന വ്യവസായത്തിന് ലോകമെമ്പാടുമുള്ള രാജ്യങ്ങളും കമ്പനികളും ആളുകളും നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്‌ക്കാരം

Related posts