ഡിജിറ്റല്‍ കറന്‍സി; ഇ- റുപ്പിയുടെ പരീക്ഷണ ഇടപാട് ഇന്ന്

റിസര്‍വ് ബാങ്കിന്റെ ഡിജിറ്റല്‍ കറന്‍സിയായ ‘ഇ-റുപ്പി’യുടെ ആദ്യ പരീക്ഷണ ഇടപാട് ഇന്ന്. ബാങ്കുകള്‍ അടക്കമുള്ള സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹോള്‍സെയില്‍ ഇടപാടുകളില്‍ മാത്രമാണ് ഇന്നു പരീക്ഷണം. പൊതുജനങ്ങള്‍ക്കുള്ള റീട്ടെയ്ല്‍ ഇ-റുപ്പിയുടെ പരീക്ഷണ ഇടപാട് ഒരു മാസത്തിനകം നടക്കും.

നിലവിലുള്ള കറന്‍സിയുടെ ഡിജിറ്റല്‍ രൂപമാണ് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി). ഇതിലൂടെ കറന്‍സിയുടെ അച്ചടി, വിതരണം, സൂക്ഷിക്കല്‍ എന്നിവയിലുള്ള ചെലവു ലാഭിക്കാം. സര്‍ക്കാര്‍ കടപ്പത്ര ഇടപാടുകളിലായിരിക്കും ഇ-റുപ്പി ഇന്നു പരീക്ഷിക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ അടക്കം 9 ബാങ്കുകള്‍ ഇതില്‍ പങ്കാളികളാണ്.

Related posts