52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ റിലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിനാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ ഹോള്‍ഡിംഗ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴ അടക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്.
മുന്‍കാല പ്രമോട്ടര്‍മാരായ ആര് എച്ച് സി ഹോള്‍ഡിംഗ്, മല്‍വിന്ദര്‍ മോഹന്‍ സിംഗ്, ശിവിന്ദര്‍ മോഹന്‍ സിംഗ് എന്നിവരുടെ ലിസ്റ്റ് ചെയ്ത കമ്പനിയായ റെലിഗേര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഫണ്ടുകള്‍ അതിന്റെ അനുബന്ധ സ്ഥാപനമായ റിലിഗെയര്‍ ഫിന്‍വെസ്റ് വഴി മാറ്റി ഗുരുതരമായ തിരിമറികള്‍ നടത്തിയെന്നാണ് കണ്ടെത്തിയത്. ആര് ഇ എല്ലിന്റെ മെറ്റീരിയല്‍ സബ്സിഡിയറിയില്‍ നിന്ന് 2473.66 കോടി രൂപയുടെ ഫണ്ടുകള്‍ വഴിതിരിച്ചുവിടുന്നതിനും ആര് എഫ് എല്ലിന്റെ 487.92 കോടി രൂപയുടെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും സെബി കണ്ടെത്തി.