ഇന്ധനവില കുറഞ്ഞില്ല

ഇന്ധനവില കുറയുമെന്ന സന്ദേശത്തിനു പിന്നാലെ തീരുമാനം മാറ്റി എണ്ണ കമ്പനികള്‍. തിങ്കളാഴ്ച രാത്രിയാണ് ഇന്ധനവില കുറയുമെന്ന് ഡീലര്‍മാര്‍ക്ക് കമ്പനികളില്‍ നിന്നു സന്ദേശം ലഭിച്ചത്. പെട്രോളിന് 43 പൈസയും ഡീസലിന് 41 പൈസയും കുറയുമെന്നായിരുന്നു രാത്രിയോടെ ലഭിച്ച സന്ദേശം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ആപ്പില്‍ ഇതനുസരിച്ച് വില മാറുകയും ചെയ്തു.

മാധ്യമങ്ങളില്‍ ഇക്കാര്യം വരുകയും ചെയ്തു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ, വില കുറയില്ലെന്ന സന്ദേശം ഡീലര്‍മാരുടെ ഫോണില്‍ എത്തി. ആപ്പില്‍ വില പഴയപടിയാകുകയും ചെയ്തു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രശ്‌നം സംഭവിച്ചിട്ടില്ലെന്നാണ് ഐഒസിഎല്‍ നല്‍കുന്ന വിശദീകരണം.

 

Related posts