ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇന്‍ഷൂറന്‍സ് സംരംക്ഷണം

ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് വാഗ്ദാനം ചെയ്ത് രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക്. ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള പങ്കാളിത്തത്തോടെയാണ് ഈ സേവനം.

ഒരു വര്‍ഷ കാലയളവില്‍ ക്രെഡിറ്റ് ലിമിറ്റിന്റെ പരമാവധി തുകയായ മൂന്നു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‍കുകയാണ് ക്രെഡിറ്റ് ഷീല്‍ഡ് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒറ്റ പ്രീമിയത്തിലൂടെ ലഭിക്കുന്ന ഉത്പന്നത്തിന് അധിക രേഖകളോ മെഡിക്കല്‍ പരിശോധനകളോ ആവശ്യമില്ല. ഒരേ സമയം സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി അല്‍പം ക്ലിക്കുകളിലൂടെ മൂന്നു മിനുട്ടിനുള്ളില്‍ ഓണ്‍ലൈനിലൂടെ വാങ്ങാവുന്നതാണ് പദ്ധതി.

വിസ, മാസ്റ്റര്‍ കാര്‍ഡ്, റൂപേ തുടങ്ങിയവയുമായി സഹകരിച്ച് നിലവില്‍ ഫെഡറല്‍ ബാങ്കിന് യഥാക്രമം സെലസ്റ്റാ, ഇംപീരിയോ, സിഗ്നേറ്റ് തുടങ്ങി മൂന്നു തരത്തിലുള്ള ക്രെഡിറ്റ് കാര്‍ഡുകള്‍ ഉണ്ട്. വിവിധ വിഭാഗങ്ങളില്‍ പെട്ട ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഓരോ കാര്‍ഡും.

ഫെഡറല്‍ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് പരിചയപ്പെടുത്തുന്നതിന് ഫെഡറല്‍ ബാങ്കുമായി കൈകോര്‍ക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുതിയ ഉത്പന്നം പുറത്തിറക്കുന്ന ചടങ്ങില്‍ ഏജീസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസറും പ്രൊഡക്ടസ് ഹെഡുമായ കാര്‍ത്തിക് രാമന്‍ പറഞ്ഞു. ഡിറ്റ് ഷീല്‍ഡ് ഉപഭോക്താക്കള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് സംരക്ഷണം നല്‍കുന്നു. മാത്രമല്ല നിര്‍ഭാഗ്യകരമായ സംഭവം ജീവിതത്തില്‍ ഉണ്ടായാല്‍ ക്രെഡിറ്റ് കാര്‍ഡിന്റെ കടബാദ്ധ്യത അതുപയോഗിക്കുന്ന ആളുടെ കുടുംബാഗങ്ങളുടെ ചുമലില്‍ വരാതെ സംരക്ഷിക്കുന്നുവെന്നും കാര്‍ത്തിക് രാമന്‍ പറഞ്ഞു.

‘ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്ന രീതിയിലാണ് ഗ്രൂപ്പ് ക്രെഡിറ്റ് ഷീല്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഏറെ ഗുണമുള്ള ഈ ഉത്പന്നത്തിലൂടെ രാജ്യത്ത് ഇന്‍ഷുറന്‍സ് കൂടുതല്‍ ആളുകളിലേക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഫെഡറല്‍ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍ പറഞ്ഞു.

 

 

Related posts