എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു . ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും എയര്‍ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സണ്‍സിന്റെയും എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയര്‍.
നിലവില്‍ കരിയറിലെ ടാറ്റ സണ്‍സിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയര്‍ഏഷ്യയുമായാണ്. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയര്‍ എന്ന ലക്ഷ്യത്തോടെയാണ് ലയനം. 2005 ല്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം 2014 ലാണ് എയര്‍ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം