വിലക്കയറ്റം വരുതിയിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി സര്‍ക്കാരിനു നല്കുന്ന റിപ്പോര്‍ട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും അക്കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക്. ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് ആദ്യമാണ്. ഇന്നു നടക്കുന്ന പ്രത്യേക ആര്‍ബിഐ പണനയ സമിതി (എംപിസി) യോഗത്തില്‍ റിപ്പോര്‍ട്ട് അന്തിമമാക്കും.
തങ്ങള്‍ പുറത്തുവിടില്ലെന്നു കരുതി ഈ റിപ്പോര്‍ട്ട് എന്നും രഹസ്യമായി തുടരില്ലെന്നും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുശാസിക്കുന്നതിനനുസരിച്ച് സര്‍ക്കാരിന് അയയ്ക്കുന്ന കത്ത് പുറത്തുവിടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും അവിടുത്തെ സര്‍ക്കാരിന് സമാനമായ കത്ത് നല്‍കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള അജന്‍ഡകള്‍ ഇന്ന് സമിതിയുടെ പരിഗണനയ്ക്കു വന്നേക്കില്ലെന്ന് എസ്ബിഐ ഗവേഷണവിഭാഗം പറഞ്ഞു.