എഡ്ടെക്ക് കമ്പനിയായ ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡറായി ഫുട്ബാള്‍ താരം ലയണല്‍ മെസി. ബൈജൂസിന്റെ ‘എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍’ എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയെയാണ് മെസി പ്രതിനിധീകരിക്കുക. അര്‍ജന്റീന ടീം ക്യാപ്റ്റനും പി.എസ്.ജിയുടെ പ്രധാന കളിക്കാരനുമായ മെസി ഇന്നലെയാണ് ബൈജൂസുമായുള്ള കരാറില്‍ ഒപ്പുവച്ചത്. ബൈജൂസ് എഡ്യൂക്കേഷന്‍ ഫോര്‍ ഓള്‍ പദ്ധതിയുടെ ഭാഗമാകുന്നതിലൂടെ ആഗോളതലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമാകാന്‍ കഴിയുമെന്ന വിശ്വാസം മെസി പ്രകടിപ്പിച്ചു.
ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറായി മെസി എത്തുന്നതില്‍ അഭിമാനമുണ്ടെന്ന് ബൈജൂസ് സഹസ്ഥാപക ദിവ്യ ഗോകുല്‍നാഥ് പറഞ്ഞു. ആഗോളതലത്തില്‍ ബൈജൂസിന്റെ സാന്നിദ്ധ്യം വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോകത്തിലെ മുന്‍നിര കായിക താരങ്ങളില്‍ ഒരാളായ മെസിയുടെ പങ്കാളിത്തം.