ആഗോളതലത്തില്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. പലര്‍ക്കും ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് സംബന്ധിച്ച് മെയില്‍ സന്ദേശം ലഭിച്ചുവെന്നാണ് വിവരം. ട്വിറ്ററിന് 200ലധികം ജീവനക്കാരാണ് ഇന്ത്യയിലുള്ളത്.
മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍ വിഭാഗങ്ങളിലെ ജീവനക്കാരെ മുഴുവനായും മാറ്റിയെന്നാണ് അറിയുന്നത്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ട്. ആകെ എത്ര ജീവനക്കാരെ പിരിച്ചുവിട്ടുവെന്ന വിവരം ലഭ്യമല്ല. ട്വിറ്റര്‍ ഇന്ത്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.