105 വര്‍ഷത്തെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി മാറിയത് 2019 നവംബര്‍ 29നാണ്. മൂന്നുവര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ ഏഷ്യയിലെ ആദ്യ ഐടി ഇന്റഗ്രേറ്റഡ് സഹകരണ ബാങ്ക് എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുകയാണ് കേരള ബാങ്ക്. രൂപീകരണ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലൂടെ പ്രസിഡന്റ് പദത്തിലേക്കെത്തിയ ഗോപി കോട്ടമുറിക്കല്‍ കേരള ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും സംസാരിക്കുന്നു. നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്ക് കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയത്. മലപ്പുറം ഒഴികെ മറ്റ് പതിമൂന്ന് ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള ബാങ്ക് രൂപീകരിച്ചത്. കേരള ബാങ്ക് രൂപം കൊള്ളുമ്പോള്‍ 1381.62 കോടി രൂപയുടെ നഷ്ടമായിരുന്നു ഉണ്ടായിരുന്നത്. തിരുവന്തപുരം ജില്ലാസഹകരണ ബാങ്കിന് മാത്രം 700 കോടി രൂപ നഷ്ടമുണ്ടായിരുന്നു. നാമമാത്രമായ ലാഭത്തിലുണ്ടായിരുന്നത് കോഴിക്കോട്, എറണാകുളം ജില്ലാ…
Day: November 22, 2022
ഇയോ വിജയത്തിന്റെ മുന്തിരിമധുരം
പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തുന്ന ഓരോരുത്തരിലും ഉയരുന്ന ചോദ്യമാണ് ഇനി എന്ത് എന്നത്. 20 വര്‍ഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലെത്തി. അബ്ദുള്ളയും അങ്ങനയൊരു ചോദ്യം അഭിമുഖീകരിക്കുന്ന സമയത്ത് തികച്ചും അവിചാരിതമായാണ് സംരംഭകന്റെ കുപ്പായമണിയുന്നത്. ഒരു കിലോ മുന്തിരിയില്‍ നിന്നും തിരുവനന്തപുരം സ്വദേശി അബ്ദുള്ള മുഹമ്മദ് സാലി ആരംഭിച്ച സംരംഭം ഇന്ന് വിജയവഴിയിലാണ്. നിസാരമെന്ന് തോന്നുമെങ്കിലും ഈ മുന്തിരിക്കഥ പറയുന്നത് ഒരു സംരംഭകന്റെ വിജയവും അയാള്‍ക്ക് ലഭിക്കുന്ന മികച്ച വരുമാനത്തെയും കുറിച്ചാണ്. തുടങ്ങിയത് ഒരുകിലോ മുന്തിരിയില്‍ അബ്ദുള്ള മുഹമ്മദ് സാലി നാട്ടില്‍ മടങ്ങിയെത്തി പുതുതായി ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കുന്നതിനിടയില്‍ സുഹൃത്ത് ഷമീറിന്റെ മനസില്‍ രൂപപ്പെട്ട ആശയമാണ് ഫ്രഷ് ബോള്‍ ഗ്രേപ്പ് ജ്യൂസ്. വിദേശത്ത് ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന അബ്ദുള്ളയ്ക്ക് ഭക്ഷണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിനോട് വലിയ താല്‍പ്പര്യമായിരുന്നു. അങ്ങനെ സുഹൃത്തിന്റെ ആശയം എന്തുകൊണ്ട് ഒരു ബ്രാന്‍ഡാക്കി…
ഐ ഐ എല്‍ ടിയില്‍ പഠനം എപ്പോഴും ഓണ്‍ ആണ് !
വിദ്യാഭ്യാസരംഗം അനുദിനമെന്നോണം ഇന്ന് മാറിക്കൊണ്ടിരിക്കുന്നു. വ്യാജന്മാരക്കൊണ്ട് മലീമസമായ ഈ രംഗത്തുനിന്ന് വിശ്വാസ്യതയും ഗുണമേന്മയുമുള്ള കോഴ്സും പഠന സ്ഥാപനവും തെരഞ്ഞെടുക്കുകയെന്നത് വെല്ലുവിളി മാത്രമല്ല, അസാധ്യവുമായിരിക്കുന്നു. ഇന്ത്യയിലെ പഠനം മോശമാണെന്നു കരുതി വിദേശ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നവരും ചതിക്കുഴികളില്‍ വീഴുന്നുണ്ട്. വിദേശപഠനം ആഗ്രിച്ച് മറ്റെല്ലാം ശരിയായാലും ഇംഗ്ലീഷ് ഭാഷ പലര്‍ക്കും തടസമാകും. ഇംഗ്ലീഷ് ഭാഷാ പഠനത്തിനുള്ള കോഴ്സ് പാസാകാനാകാതെ വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം നഷ്ടമായ പലരും ഉണ്ട്. ഈ പ്രതിസന്ധിയെ മറികടന്ന് ഇംഗ്ലീഷിനെ വരുതിയിലാക്കി വിദേശപഠനം ഉറപ്പാക്കാമെന്ന ആശയമാണ് ഐ ഐ എല്‍ ടി എഡ്യുക്കേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് ( IILT EDUCATION PVT LTD) എന്ന സ്ഥാപനത്തിന്റെ പിറവിക്ക് കാരണം. ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റുകള്‍ക്കുള്ള ഓണ്‍ലൈന്‍ കോച്ചിങ് ആണ് ഇതിലൂടെ സാധ്യമാക്കുന്നത്. ഇരട്ട സഹോദരങ്ങളായ ഉണ്ണി മൈക്കിള്‍, കണ്ണന്‍ മൈക്കിള്‍, ഇവരുടെ സുഹൃത്തായ സെബിന്‍ ജോസഫ് എന്നിവരുടെ ദീര്‍ഘകാലത്തെ…
നിങ്ങളുടെ സ്വപ്ന മന്ദിരങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ നെസ്റ്റ് ഇന്‍ഫ്രാ ബില്‍ഡേഴ്‌സ്
ചെറുതാണെങ്കിലും സ്വന്തമായൊരു വീടെന്നത് ഏതൊരാളുടെയും സ്വപ്നങ്ങളിലൊന്നാണ്. പലരും സമ്പാദ്യം മുഴുവന്‍ വീടിനായി മാറ്റിവെക്കും. ചിലര്‍ ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാം സ്വപ്നഭവനം പടുത്തുയര്‍ത്തും. നിര്‍മാണ മേഖലയിലെ സാമഗ്രികള്‍ക്ക് വിലയേറിയതോടെ വീടെന്ന സ്വപ്നം പിന്നോട്ടേക്ക് മാറ്റിവെക്കുന്നവരുമുണ്ട്. എന്തായാലും സ്വപ്നഭവനമെന്ന ലക്ഷ്യത്തിലെത്തുക എന്നത് ഭാരിച്ച ഉത്തരവാദിത്തമാണ്. ആ ഉത്തരവാദിത്തം ഏറ്റവും മനോഹരമായി നിറവേറ്റുന്ന സ്ഥാപനമാണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സ് ആന്റ് ഡെവലപേഴ്‌സ്. ആലപ്പുഴ മുഹമ്മ സ്വദേശിയായ പ്രജിത് ദേവ് ആണ് നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്സിന്റെ അമരക്കാരന്‍. പഠനത്തിനുശേഷം ജോലി നേടുക എന്നുള്ളതല്ലായിരുന്നു ഈ എംടെക് കാരന്റെ സ്വപ്നം, മറിച്ച് സ്വന്തമായി ഒരു സ്ഥാപനം തുടങ്ങി അവിടെ അനേകം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്നതായിരുന്നു. അതില്‍ ഈ യുവ എന്‍ജിനിയര്‍ വിജയം കണ്ടു. ISO 90012015 സെര്‍ട്ടിഫൈഡ് സ്ഥാപനമായ നെസ്റ്റ് ഇന്‍ഫ്ര ബില്‍ഡേഴ്‌സിലൂടെ ഇന്ന് നാനൂറോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്നു. നെസ്റ്റ്…
സുജിത് ഭക്തന് വ്ളോഗിങ് എന്നാല്‍ ബിസിനസ്
ക്യാമറ ക്വാളിറ്റിയുള്ള മൊബൈല്‍ കൈയ്യിലുണ്ടെങ്കില്‍ ഇന്ന് ആര്‍ക്കും വ്‌ളോഗറാകാം. 2008ല്‍ ഡാറ്റപോലും അപൂര്‍വ്വമായിരുന്ന കാലത്ത് ബ്ലോഗിങും തുടര്‍ന്ന് വ്ളോഗിങും ചെയ്തു തുടങ്ങിയതാണ് മലയാളത്തിലെ ആദ്യ വ്ളോഗര്‍മാരില്‍ ഒരാളായ സുജിത് ഭക്തന്‍. ഫോബ്സ് ഇന്ത്യ മാഗസിന്‍ തെരെഞ്ഞടുത്ത ഡിജിറ്റല്‍ സ്റ്റാര്‍സില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ഏക മലയാളിയാണ് സുജിത്. 1.5 മില്യണിലധികം ഫോളേവേഴ്സുള്ള ടെക് ട്രാവല്‍ ഈറ്റ് എന്ന ട്രാവല്‍- ഫുഡ്- ലൈഫ്സ്റ്റെല്‍ ചാനല്‍ ഒരു കമ്പനിയായി രജിസ്റ്റര്‍ ചെയ്ത്, വ്ളോഗിങിനെ സക്സസ് ഫുള്‍ ബിസിനസ് ആക്കി മാറ്റിയിരിക്കുകയാണ് ഈ യുവസംരംഭകന്‍. വ്ളോഗിങ് കരിയര്‍ ബംഗ്ളൂരുവില്‍ എഞ്ചിനിയറിങ് പഠനകാലത്ത് തന്നെ വ്‌ളോഗിങിന്റെ മുന്‍ഗാമിയായിരുന്ന ബ്ലോഗിങ് ആരംഭിച്ചതാണ് സുജിത്. പഠനത്തിന് ശേഷം തന്റെ കരിയര്‍ ഇതുതന്നെയാണെന്നു ഉറച്ച നിശ്ചയമുണ്ടായിരുന്നു. അതിനാല്‍ പഠനശേഷം ജോലിക്കൊന്നും ശ്രമിച്ചിട്ടേയില്ല. വ്ളോഗിങ് കരിയറായി ആക്സെപ്റ്റ് ചെയ്യാന്‍ ആദ്യം പാരന്റ്സിനുള്‍പ്പടെ ബുദ്ധിമുട്ടായിരുന്നു. പതിനായിരം സബ്സ്‌ക്രൈബേഴ്സ് ഉള്ളപ്പോള്‍…
സംരംഭകര്‍ക്ക് ഒപ്പമുണ്ട് കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഏഴ് മാസത്തിനിടെ 72091 പുതിയ സംരംഭങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷ്യമിട്ടതിനേക്കാള്‍ വേഗത്തില്‍ സംരംഭകവര്‍ഷം മുന്നേറുമ്പോള്‍ സംരംഭകര്‍ക്ക് കൂട്ടായി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുമുണ്ട്. ഏറ്റവും കുറഞ്ഞ നിരക്കില്‍ സംരംഭകര്‍ക്ക് വായ്പകള്‍ ലഭ്യമാക്കിയും കൂടുതല്‍ ഇളവുകള്‍ അനുവദിച്ചും പുതിയ സംരംഭക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ചും കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ കൂടുതല്‍ ജനകീയമാകുന്നു. ഈ സാഹചര്യത്തില്‍ കെഎഫ്സിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും കാഴ്ചപ്പാടുകളെക്കുറിച്ചും ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് കൗള്‍ ഐഎഎസ് സംസാരിക്കുന്നു. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി സര്‍ക്കാറിന്റെ മുഖമുദ്രയായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയെ കൂടുതല്‍ ആകര്‍ഷണീയമായ രീതിയില്‍ പുനരാവിഷ്‌കരിക്കാന്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന് കഴിഞ്ഞു. തുടക്കത്തില്‍ 50 ലക്ഷം രൂപ വായ്പ നല്‍കിയിരുന്ന ഈ പദ്ധതിയില്‍ നിലവില്‍ രണ്ടുകോടി രൂപ വരെ അഞ്ച് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുകയാണ് ചെയ്യുന്നത്. കൂടാതെ ചെറുകിട…
ജീവനക്കാര്‍ സംരംഭകരായി; ലബോറട്ടറി രംഗത്ത് കുതിച്ചുകയറി എച്ച് ആര്‍ ഡി ലാബ്സ്
അനുദിനം സാങ്കേതിക മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നവയാണ് മെഡിക്കല്‍ ലബോറട്ടറികളും ഡയഗ്നോസിക്സ് രംഗവും. പരിശോധനകളിലെ കൃത്യതയാര്‍ന്ന റിസല്‍ട്ടും വിശ്വാസ്യതയും നേടിയെടുക്കകയെന്നത് ഈ രംഗത്തെ കടുത്ത വെല്ലുവിളിയാണ്. അവിടെയാണ് അരനൂറ്റാണ്ടിന്റെ പ്രവര്‍ത്തന മികവും വിശ്വാസ്യതയും കൈമുതലാക്കി എച്ച് ആര്‍ ഡി ലാബ്സ് അഥവാ ഹ്യൂമന്‍ റിസര്‍ച്ച് ആന്‍ഡ് ഡയഗ്നോസിസ് എന്ന സ്ഥാപനം മുന്നേറുന്നത്. ഈ മേഖലയിലെ മറ്റു സ്ഥാപനങ്ങളില്‍ നിന്ന് എങ്ങനെ വേറിട്ട്, മികച്ചതായി നില്‍ക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണംകൂടിയാണ് എച്ച് ആര്‍ ഡി ലാബ്സ്. കുറഞ്ഞ ചെലവില്‍ മികച്ച സേവനം നല്‍കുന്നതിലൂടെ ഉപഭോക്താവിന്റെയും ഡോക്ടര്‍മാരുടെയും ആശുപത്രികളുടെയും മറ്റ് ആരോഗ്യ സ്ഥാപനങ്ങളുടെയും വിശ്വാസം ചുരുങ്ങിയ കാലത്തിനുള്ളില്‍ നേടാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സമാനതകള്‍ ഇല്ലാത്ത സേവനവും രോഗികളോടുള്ള സ്നേഹ പരിചരണവുമാണ് ഈ സ്ഥാപനത്തെ വളര്‍ച്ചയിലേക്ക് നയിച്ചത്. അനീറ്റ മറിയം മാത്യു, ഭര്‍ത്താവ് എല്‍ദോസ് ടി കുര്യാക്കോസ് എന്നിവരുടെ സ്വപ്നസാഫല്യമാണ് ഈ സംരംഭം.…
ജനകീയവത്കരണത്തിലേക്ക് കേരള ടൂറിസം
കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന്‍ ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100…
കുറഞ്ഞ ചെലവില്‍ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ ഡിജിബിസ്
പണം മാത്രമല്ല മറ്റെല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഒരാള്‍ക്ക് വീട് നിര്‍മാണത്തിലേക്ക് കടക്കാനാകൂ. അതുകൊണ്ടുതന്നെ വീടെന്നത് ഓരോ വ്യക്തിയുടേയും ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്. ഗൃഹനിര്‍മാണ സങ്കല്‍പ്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഒട്ടേറെ കണ്‍സ്ട്രക്ഷന്‍ കമ്പനികളുമുണ്ട്. അതില്‍നിന്ന് വിശ്വാസ്യതയും ഗുണമേന്മയുള്ളതുമായ വീടുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയെന്നത് വീട് നിര്‍മാണത്തിനു മുമ്പുള്ള വെല്ലുവിളിയാണ്. അവിടെയാണ് ഉപഭോക്താവിന് കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമായി ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാറുന്നത്. സാധാരണക്കാരുടെ സ്വപ്നത്തിനോടൊപ്പം നിന്ന് ഗൃഹനിര്‍മാണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ നീക്കിവെക്കേണ്ടി വരും. കുതിച്ചുയരുന്ന നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് വീട്…
കരിയര്‍ കളറാക്കാം ആര്‍ ജെ ക്ലാസസിനോടൊപ്പം
ഭാവിയില്‍ നല്ലൊരു അധ്യാപിക ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ ഇടക്കാലത്ത് ചില വിഷയങ്ങള്‍ക്ക് പിന്നിലായി. ഈ പ്രശ്‌നം സദാസമയം അവളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ആ ക്ലാസില്‍ നിന്നും ലഭിച്ച ആശയം അവളുടെ പഠനത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. അമ്മുവിന്റെ പഠനരീതിയിലുണ്ടായ നിസാര പ്രശ്‌നമാകാം ആ കുട്ടിയെ പഠനത്തില്‍ പിന്നിലാക്കിയത്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചപ്പോള്‍ അവളുടെ പഠനവും കളര്‍ഫുള്‍ ആയി. അമ്മുവിനെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ നമുക്ക് ചുറ്റുമുണ്ടാകാം. നിസാര പ്രശ്‌നങ്ങളായിരിക്കാം കുട്ടികളെ പഠനത്തില്‍ പിന്നിലാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അവര്‍ക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിഞ്ഞ് അത് മറികടക്കാനും അവരുടെ ബഹുമുഖ വികാസത്തിനുമായി കൊല്ലം ആയൂരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആര്‍…