1947ല്‍ കൊല്ലം പട്ടണത്തില്‍ ഫിലിപ്സ് റേഡിയോയുടെ വില്‍പനയ്ക്കായി തൂത്തുക്കുടിയില്‍ നിന്നുള്ള സഹോദരങ്ങളായ ഡി അരുണാചലവും ഡി തിലകരാജനും ഒരു കട ആരംഭിക്കുന്നു. ക്വയിലോണ്‍ റേഡിയോ സര്‍വീസ് എന്നു പേര് നല്‍കിയ ആ കട വളര്‍ന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ക്യൂആര്‍എസ് ആയിമാറിയത് പില്‍കാല ചരിത്രം. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ക്യൂആര്‍എസിന്റെ ജൈത്രയാത്ര ഇന്ത്യയിലെ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വിജയത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. റേഡിയോ വളരെ അപൂര്‍വമായിരുന്ന കാലത്ത് അതിനായി ഷോറൂം ആരംഭിച്ച ദീര്‍ഘദര്‍ശികളായ സഹോദരങ്ങളുടെ പിന്‍തലമുറയാണ് ഇന്ന് ക്യൂആര്‍എസിനെ നയിക്കുന്നത്. മൂന്നാതലമുറക്കാരനും ഡയറക്ടറുമായ അഭിമന്യു ഗണേഷ് ക്യൂആര്‍എസ് എന്ന ബ്രാന്‍ഡിന് പുതിയമുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ്. റീട്ടെയില്‍ ശ്യംഖലയുടെ നേതൃത്വത്തിലിരിക്കുമ്പോഴും ഇകൊമേഴ്സിനെ വളരെ പോസിറ്റീവായാണ് അദ്ദേഹം കാണുന്നത്. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നു അഭിമന്യു ഗണേഷ് വ്യക്തമാക്കുന്നു. ഇകൊമേഴ്സും പ്രൊഡക്ട്…
Day: November 22, 2022
സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്
ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…
റീട്ടെയില്‍ ബിസിനസില്‍ ഇനി മാറ്റങ്ങളുടെ കാലം- ഗോപു നന്തിലത്ത്
മലയാളികളുടെ ഗൃഹോപകരണ വൈവിധ്യത്തൊടൊപ്പം വളര്‍ന്നു വലുതായ റീട്ടെയില്‍ ബ്രാന്‍ഡാണ് നന്തിലത്ത് ജി മാര്‍ട്ട്. 1984ല്‍ തൃശൂരിലെ കുറുപ്പം റോഡില്‍ ഗോപു നന്തിലത്ത് എന്ന യുവാവ് ഗൃഹോപകരണ വില്‍പനയ്ക്കായി നന്തിലത്ത് ഏജന്‍സീസ് എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ടെലിവിഷനില്‍ മലയാള സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഈ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് റേഡിയോയ്ക്കും മിക്സിക്കും ഒപ്പം ഏതാനും ടെലിവിഷനുകളും നന്തിലത്ത് ഏജന്‍സീസില്‍ വില്‍പനയ്ക്കായി വെച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, 1985ല്‍ മലയാളം സംപ്രേക്ഷണം ആരംഭിച്ചു. അതോടെ ടെലിവിഷന്റെ വില്‍പന കുതിച്ചുയര്‍ന്നു. ഒപ്പം നന്തിലത്തിന്റെയും. 2005ല്‍ നന്തിലത്ത് ഏജന്‍സീസ് നന്തിലത്ത് ജി മാര്‍ട്ടായി രൂപാന്തരപ്പെട്ടു. ഇന്ന് കേരളത്തില്‍ നന്തിലത്തിന്റെ 43 ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ റീട്ടെയില്‍ ബിസിനസില്‍ പകരം വെക്കാന്‍ ഇല്ലാത്ത നാമമാണ് ഗോപു നന്തിലത്തും നന്തിലത്ത് ജി മാര്‍ട്ടും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍…
കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് പൂര്‍ണത നല്‍കുന്നത് റീട്ടെയില്‍ ബിസിനസ് – വി എ അജ്മല്‍
റീട്ടെയില്‍ ബിസിനസ് രംഗത്ത് കേരളത്തിന്റെ വിജയമാതൃകയായി ദേശീയതലത്തില്‍പോലും ശ്രദ്ധനേടിയ ബ്രാന്‍ഡ് ആണ് വി എ അജ്മലിന്റെ നേതൃത്വത്തിലുള്ള അജ്മല്‍ ബിസ്മി ഗ്രൂപ്പ്. മലയാളിയുടെ ഷോപ്പിങ് സംസ്‌കാരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുകൂടി ഇടം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിസ്മി ഗ്രൂപ്പിന്റെ തുടക്കം 2003ല്‍ കൊച്ചിയിലായിരുന്നു. ഹോം അപ്ലെയിന്‍സസുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ സ്ഥാപനം എണ്ണൂറു കോടി വിറ്റു വരവുള്ള കേരളത്തിലെ ഏറ്റവും വലിയ റിട്ടെയില്‍ ശൃംഖലയായി മാറുകയായിരുന്നു. ഷോറൂമുകളുടെ വലുപ്പത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ബിസ്മി. നാല്‍പതിനായിരം ചതുരശ്രയടിയിലാണ് ഓരോ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥിതിചെയ്യുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് മാത്രമായി ഷോറൂം എന്ന സാധാരണ കണ്‍സെപ്റ്റ് പൊളിച്ചെഴുതി അവയെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി അവതരിപ്പിച്ച വിജയകഥ കൂടി ബിസ്മി ഗ്രൂപ്പിന് പറയാനുണ്ട്. ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങി, ഇകൊമേഴ്സിന് പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തും റീട്ടെയില്‍ ബിസിനസിന്റെ ഭാവിയെ ഏറെ പ്രതീക്ഷയോടെയാണ് അജ്മല്‍…