ഉയര്‍ന്ന പലിശനിരക്കുമായി ഫെഡറല്‍ ബാങ്ക് പുതിയ എന്‍. ആര്‍. ഇ നിക്ഷേപ പദ്ധതി അവതരിപ്പിച്ചു. ഡെപ്പോസിറ്റ് പ്‌ളസ് എന്നറിയപ്പെടുന്ന പദ്ധതിയില്‍ 700 ദിവസക്കാലയളവില്‍ പരമാവധി 7.50 ശതമാനം പലിശ ലഭിക്കും. എന്‍.ആര്‍. ഐ നിക്ഷേപകര്‍ക്ക് ടാക്‌സ് ഒഴിവാക്കുന്നതിന് ഉപകരിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ മുതലിനോട് ത്രൈമാസ വ്യവസ്ഥയില്‍ ചേര്‍ക്കും. കാലാവധി തികയുന്നതിന് മുന്‍പേ ക്‌ളോസ് ചെയ്യാന്‍ കഴിയില്ലെങ്കിലും നിക്ഷേപത്തിന്റെ 75 ശതമാനം പിന്‍വലിക്കാനുള്ള സൗകര്യമുണ്ട്.