ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെ കുറിച്ച് കഴിഞ്ഞ ചില മാസങ്ങളായി പുറത്ത് വരുന്ന വാര്‍ത്ത അത്ര സുഖകരമായതല്ല. വരുമ്പോള്‍ എല്ലാ പ്രശ്നവും കൂട്ടത്തോടെ വരും എന്നാണല്ലോ. ഏതാണ്ട് അതേ അവസ്ഥയിലാണ് ബൈജൂസും. ബൈജൂസിന്റെ ആരംഭവും വളര്‍ച്ചയും വളരെ വേഗതയിലാണ് ബൈജൂസ് വളര്‍ന്നത്. 2011ല്‍ ആരംഭിച്ച കമ്പനി പതിനൊന്ന് വര്‍ഷം കൊണ്ട് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപ മൂല്യമുള്ളതായി മാറിയത് അതിശയത്തോടെയാണ് ഇന്ത്യന്‍ ബിസിനസ് ലോകം നോക്കിക്കണ്ടത്. പതിനൊന്നര കോടി വിദ്യാര്‍ത്ഥികള്‍ ബൈജൂസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്പോണ്‍സറും 2022 ഫിഫ വേള്‍ഡ് കപ്പ് ഔദ്യോഗിക സ്പോണ്‍സറുമാണ് ബൈജൂസ്. കണ്ണൂര്‍ സ്വദേശി ബൈജു രവീന്ദ്രന്‍ സ്ഥാപിച്ച ഈ കമ്പനിയുടെ വളര്‍ച്ച എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നതാണ്. അടിച്ചേല്‍പ്പിക്കുന്ന സാമ്പത്തികഭാരം അതേസമയം ഈ അതിവേഗ വളര്‍ച്ചയ്ക്ക് ചെറുതല്ലാത്ത വിലയാണ് ബൈജൂസിന് നല്‍കേണ്ടി വരുന്നത്. വളരെ…
Day: November 25, 2022
സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പത്ത് ചെറുകിട ബിസിനസ് ആശയങ്ങള്‍
കോവിഡിനുശേഷം നൂതനമായ നിരവധി സംരംഭക ആശയങ്ങളാണ് നമുക്ക് ചുറ്റും ഉയര്‍ന്നുവന്നിട്ടുള്ളത്. അവയെല്ലാം ഏറെ വിജയ സാധ്യത ഉള്ളതും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവയുമാണ്. ഇന്ന് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പല കാരണങ്ങളാലും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. സംരംഭക മേഖലയിലേക്ക് എത്താന്‍ പൊടികൈകള്‍ ഒന്നുമില്ല. വ്യക്തമായ ആസൂത്രണത്തോടെ ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ എത്ര ചെറിയ ആശയവും വിജയകരമായി മുന്നോട്ട് കൊണ്ടു പോകാനും മികച്ച വരുമാനം നേടാനും സാധിക്കും. ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അത് നിങ്ങളുടെ പാഷന്‍ ആണോ എന്ന് ചിന്തിക്കുക. അതിനൊപ്പം സംരംഭം മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, അല്ലെങ്കില്‍ ആ കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ആലോചിക്കുക. അതിനുശേഷമേ ബിസിനസിലേക്ക് കടക്കാവൂ. മറ്റൊന്ന് കാലഘട്ടത്തിന് അനുയോജ്യമായ ബിസിനസ് ആകണം തെരഞ്ഞെടുക്കേണ്ടത്. കാരണം ഓരോ മേഖലയിലും നിരവധി മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ…
ഐടി സംരംഭങ്ങള്‍ക്ക് സബ്സിഡി നേടാനുള്ള മാര്‍ഗങ്ങള്‍
ഐടി സംരംഭങ്ങള്‍ക്ക് നല്‍കിവരുന്ന നിക്ഷേപ സബ്സിഡിയാണ് സ്റ്റാന്‍ഡേര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് സബ്സിഡി. കേരള ഐടി മിഷനാണ് ഇത് പ്രകാരമുള്ള സബ്സിഡികള്‍ അനുവദിക്കുന്നത്. സ്ഥാപനത്തിലെ നിക്ഷേപത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇത് അനുവദിക്കുന്നത്. പദ്ധതി ആനൂകൂല്യങ്ങള്‍ സ്ഥിരമൂലധന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനമാണ് സബ്സിഡി അനുവദിക്കുന്നത്. * എറണാകുളം, തിരുവനന്തപുരം ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 30 ശതമാനം പരമാവധി 15 ലക്ഷം രൂപ വരെയാണ് അനുവദിക്കുക. * ഇടുക്കി, വയനാട് ജില്ലകളിലെ ഐടി സ്ഥാപനങ്ങള്‍ക്ക് സ്ഥിര നിക്ഷേപത്തിന്റെ 50 ശതമാനം പരമാവധി 25 ലക്ഷം രൂപ വരെ സബ്സിഡിയായി നല്‍കുന്നു. * മറ്റു ജില്ലകളിലെ ഐടി സംരംഭങ്ങള്‍ക്ക് സ്ഥിരനിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി 25 ലക്ഷം രൂപ വരെ ലഭിക്കുന്നതാണ്. അര്‍ഹത 1. ഐടി, ഐടി അധിഷ്ഠിത സംരംഭങ്ങള്‍ കേരത്തില്‍ പ്രവര്‍ത്തിച്ചുവരുന്നതാകണം. 2. പ്രത്യേക സാമ്പത്തിക മേഖലയ്ക്കകത്തുള്ള സംരംഭങ്ങള്‍ക്ക് ലഭിക്കില്ല. 3. സോഫ്റ്റ്വെയര്‍…
ഡിസ്ട്രിബ്യൂഷന്‍ എന്ന കണ്‍ഫ്യൂഷന്‍ !
നിങ്ങളുടെ കയ്യിലുള്ളത് ഉത്പന്നമോ സേവനമോ ആയിക്കൊള്ളട്ടെ, ഏറ്റവുമധികം ആളുകളിലേയ്ക്ക് അത് എത്തിക്കുക എന്നതാണ് ഒരു നല്ല ബിസിനസ്സിന്റെ ആദ്യ പടി. മിക്ക ചെറുകിട ബിസിനസ്സുകളും അടി തെറ്റുന്നതും ഇവിടെയാണ്. ഈ കണ്‍ഫ്യൂഷനെ അതിജീവിക്കാനുള്ള ചില മാര്‍ഗങ്ങളാണ് നാമിവിടെ ചര്‍ച്ച ചെയ്യുന്നത്. ചേര്‍ത്തലയ്ക്ക് അടുത്തുള്ള ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഒരു പ്രകൃതി സ്‌നേഹിയാണ്. അതുകൊണ്ടു തന്നെ പ്രകൃതിയില്‍ നിന്ന് ഉത്പന്നങ്ങള്‍ കണ്ടെത്തുക എന്നത് അയാളുടെ ഒരു ആഗ്രഹമായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഒരു ഹാന്‍ഡ്മെയ്ഡ് സോപ്പ് വികസിപ്പിച്ചെടുക്കുന്നത്. ഏകദേശം 24 വ്യത്യസ്ത തരത്തിലുള്ള പച്ച മരുന്നുകള്‍ ചേര്‍ത്ത് ഒരു പ്രത്യേക തരത്തിലാണ് ശ്രീജിത്ത് ഈ സോപ്പുണ്ടാക്കുന്നത്. ചുറ്റുപാടുമുള്ള ചെറിയ കടകളില്‍ നേരിട്ട് കൊണ്ടു പോയി വെയ്ക്കുന്നുണ്ട്. അറിയാവുന്ന ആളുകളോട് പറയുന്നുമുണ്ട്. ഒരുപക്ഷേ ഇന്ന് മാര്‍ക്കറ്റില്‍ കിട്ടുന്ന ഏതൊരു സോപ്പിനെക്കാളും ഗുണ നിലവാരവുമുണ്ട്. പക്ഷേ ഈ ഉദ്യമം തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെങ്കിലും…
നിങ്ങളുടെ പണം ഉപയോഗിച്ച് ആദ്യം ചെയ്യേണ്ടത് എന്താണ് ?
ശമ്പളമായോ കമ്മീഷനായോ ബിസിനസ് വരുമാനമായോ നിങ്ങള്‍ പണം സമ്പാദിക്കുന്നു. എന്നാല്‍ ഈ പണം കൊണ്ട് ആദ്യം ചെയ്യേണ്ടത് എന്താണ് ? നിങ്ങളുടെ ഫിനാന്‍ഷ്യല്‍ ജേര്‍ണിയുടെ ആദ്യപടിയാണ് ഒരു എമര്‍ജന്‍സി ഫണ്ട് സൃഷ്ടിക്കുക എന്നത്. ഏതൊരു വ്യക്തിക്കും ലഭിക്കുന്ന വരുമാനത്തിന്റെ ശ്രോതസ് പ്രധാനമാണ്. ഒരുപക്ഷേ വരുമാനം ഇടയ്ക്ക് നിലക്കാം, അല്ലെങ്കില്‍ ഏതെങ്കിലും അടിയന്തര ഘട്ടങ്ങള്‍ ഉണ്ടായേക്കാം. കോവിഡ് സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ നമ്മള്‍ നേരില്‍ കണ്ടതാണ്. ജോലി നഷ്ടപ്പെട്ടവരുണ്ട്, ആരോഗ്യപ്രശ്നങ്ങള്‍ മൂലം ഇന്നും കഷ്ടപ്പെടുന്ന കുടുംബങ്ങളുണ്ട്. ഈ സാഹചര്യങ്ങളിലെല്ലാം അവര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാതെ വരികയും ചെലവ് വര്‍ധിക്കുകയും ചെയ്തു. വരുമാനമില്ലാതെയാണ് ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നത് നിങ്ങളുടെ സാമ്പത്തിക ഭദ്രതയുടെ ആദ്യപടിയാണ്. എന്താണ് നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് ? നിങ്ങളുടെ ഇഎംഐകള്‍, ഇന്‍ഷുറന്‍സ്, മറ്റ് നിര്‍ബന്ധിത ബില്ലുകള്‍ എന്നിവയുള്‍പ്പെടെ ജീവിതശൈലി നിലനിര്‍ത്താന്‍…
‘ആമസോണ്‍’ എന്ന കിടു ബ്രാന്‍ഡിന്റെ കഥ
വാള്‍സ്ട്രീറ്റിലെ കമ്പനിയില്‍ നിന്നും ജോലി ഉപേക്ഷിച്ച് പടിയിറങ്ങുമ്പോള്‍ തുടങ്ങാന്‍ പോകുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായൊരു ധാരണയൊന്നും ആ ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല. ഇന്റര്‍നെറ്റ്, ലോകമാകെ കീഴടക്കിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. ഇന്റര്‍നെറ്റിന്റെ അപാരമായ സാധ്യതകളെക്കുറിച്ച് അയാള്‍ മനസ്സിലാക്കുകയും അതാണ് തന്റെ ബിസിനസ് ലോകമെന്ന് അയാള്‍ തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ജെഫ് ബെസോസ് എന്ന ആ ദീര്‍ഘദര്‍ശി വാഷിങ്ടണിലേക്ക് തന്നെ പറിച്ചു നട്ടു. പോക്കറ്റില്‍ മാതാപിതാക്കളില്‍ നിന്നും കടം വാങ്ങിയ കുറച്ച് പണമുണ്ട്. വാടക വീടിനോട് ചേര്‍ന്ന ചെറിയൊരു ഗ്യാരേജില്‍ ഒരു മേശയും കസേരയും ഡെസ്‌ക്ടോപ്പും കമ്പ്യൂട്ടറും ഒരുക്കി മറ്റേതൊരു സ്റ്റാര്‍ട്ടപ്പിനേയും പോലെ അയാള്‍ തന്റെ ആദ്യ ഓഫീസ് സ്ഥാപിച്ചു. വാള്‍സ്ട്രീറ്റിലെ തികച്ചും സുരക്ഷിതമായ ജോലി വലിച്ചെറിഞ്ഞ് അരക്ഷിതത്വത്തിന്റെയും അനിശ്ചിതത്വത്തിന്റെയും ഭാവിയെ അയാള്‍ സ്വയം തെരഞ്ഞെടുത്തു. അയാളുടെ സ്വപ്നങ്ങള്‍ തീഷ്ണമായിരുന്നു. വെല്ലുവിളികള്‍ നിറഞ്ഞ മുന്നിലെ ദിനങ്ങളെ അയാള്‍ ഭയപ്പെട്ടില്ല. ജെഫ് ബെസോസ്…