ഇരുപത് രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഇന്റര്‍നാഷണല്‍ കോക്കനട്ട് കമ്മ്യൂണിറ്റിയുടെ ബെസ്റ്റ് കോക്കനട്ട് ഇന്‍ഡസ്ട്രി പുരസ്‌കാരത്തിലെ രണ്ടാം സ്ഥാനം ഇരിങ്ങാലക്കുടയിലെ കെ.എല്‍.എഫ് നിര്‍മ്മല്‍ ഇന്‍ഡസ്ട്രീസ് കരസ്ഥമാക്കി. നാളികേര വികസന ബോര്‍ഡാണ് നിര്‍മ്മലിനെ നാമനിര്‍ദ്ദേശം ചെയ്തത്.
മലേഷ്യയില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയ കെ.എല്‍.എഫ് മാനേജിംഗ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ പോള്‍ ഫ്രാന്‍സിസ്, ജോണ്‍ ഫ്രാന്‍സിസ് എന്നിവരെ അനുമോദിക്കാന്‍ ചേര്‍ന്ന യോഗം ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു. ടി.എന്‍. പ്രതാപന്‍ എം.പി. മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബിഷപ്പ് പോളി കണ്ണൂക്കാരന്‍ അനുഗ്രഹപ്രഭാഷണം നടത്തി.