കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ സംഘടിപ്പിക്കുന്ന ഹഡില്‍ ഗ്ലോബല്‍ സംഗമം ഡിസംബര്‍ 15, 16 തീയതികളില്‍ കോവളം റാവിസ് ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം െചയ്യും. ഗ്രാമീണ മേഖലയില്‍ നിന്നുള്ള വേറിട്ട സംരംഭങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാണ് ആഗോള സംഗമം സംഘടിപ്പിക്കുന്നതെന്നു മിഷന്‍ സിഇഒ അനൂപ് അംബിക അറിയിച്ചു.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും സാങ്കേതിക- വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ടു സംവദിക്കാനും അവസരമുണ്ടാകും. നിക്ഷേപകര്‍ക്കു മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്താനും നിക്ഷേപിക്കാനും അവസരം ലഭിക്കും. അക്കാദമിക് വിദഗ്ധരും സംരംഭകരും തമ്മിലെ ആശയ വിനിമയം മെച്ചപ്പെടുത്തുകയും ലക്ഷ്യമാണ്. ആഗോളതലത്തില്‍ പ്രശസ്തരായ സ്റ്റാര്‍ട്ടപ് സംരംഭകര്‍ അനുഭവം പങ്കുവയ്ക്കും. 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള പിച്ചിങ് മത്സരം ആദ്യ ദിനത്തില്‍ നടക്കും. റജിസ്‌ട്രേഷന് : www.huddleglobal.co.in