ലോകത്തിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനം ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മാസ്‌കിന് നഷ്ടമായി. ലൂയി വിറ്റണ്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ടെസ്ല സിഇഒയെ മറികടന്നത്. ഫോര്‍ബ്സിന്റെയും ബ്ലൂംബെര്‍ഗിന്റെയും പട്ടിക പ്രകാരം, ഇലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2021 സെപ്റ്റംബര്‍ മുതല്‍ ലോക സമ്പന്നന്‍ എന്ന പദവി മസ്‌കിനു സ്വന്തമായിരുന്നു. ബ്ലൂംബെര്‍ഗ് ശതകോടീശ്വരന്‍മാരുടെ പട്ടിക പ്രകാരം, ഇലോണ്‍ മസ്‌കിന്റെ മൊത്തം ആസ്തി 164 ബില്യണ്‍ ഡോളറാണ് അതായത് 13.55 ലക്ഷം കോടി രൂപ, പട്ടിക പ്രകാരം അര്‍നോള്‍ട്ടിന്റെ ആസ്തി 171 ബില്യണ്‍ ഡോളറായി. അതായത് 14.12 ലക്ഷം കോടി രൂപ. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി ഗൗതം അദാനി 125 ബില്യണ്‍ ഡോളര്‍ അഥവാ 10.32 ലക്ഷം കോടി രൂപയുമായി മൂന്നാം സ്ഥാനത്താണ്. ചൊവ്വാഴ്ച ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന്റെ രണ്ടാം സ്ഥാനത്തേക്ക് എത്താനുള്ള കാരണം.…
Day: December 15, 2022
തലസ്ഥാനത്തെ ലുലു മാള്‍ സന്ദര്‍ശിച്ചത് 2 കോടിയിലധികം ആളുകള്‍, 20 ലക്ഷം വാഹനങ്ങള്‍
മലയാളികളുടെ ഷോപ്പിംഗ് ആഘോഷം ഒരു കുടക്കീഴിലെത്തിച്ച തിരുവനന്തപുരം ലുലു മാള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ചുരുങ്ങിയ കാലം കൊണ്ട് ഏറ്റവുമധികം സന്ദര്‍ശകരെത്തിയതും, വ്യാപാരം നടന്നതുമടക്കം നിരവധി നാഴികക്കല്ലുകളാണ് ലുലു മാള്‍ പിന്നിട്ടത്. ഒരു വര്‍ഷത്തിനിടെ 2 കോടി 20 ലക്ഷം ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. ഇതിന് പുറമെ ആഭ്യന്തര വിനോദ സഞ്ചാരികളും, വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. ആകെ 20 ലക്ഷം വാഹനങ്ങളാണ് മാളില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ആദ്യമായെത്തുന്ന അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 170 സ്റ്റോറുകള്‍ മാളില്‍ തുറന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ മാള്‍ കൂടിയാണ് ഇത്. പതിനായിരത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും മാളില്‍ തൊഴിലവസരം ലഭിച്ചു. തലസ്ഥാനത്ത് ആദ്യ മിഡ്‌നൈറ്റ് ഷോപ്പിംഗ്, കേരളത്തിലെ ആദ്യ പിങ്ക് പാര്‍ക്കിംഗ് സംവിധാനം, ഏറ്റവും കൂടുതല്‍ പേര്‍ പങ്കെടുത്ത മെഗാ പൂക്കളത്തിനുള്ള ഗിന്നസ് റെക്കോര്‍ഡ്, ഇലക്ട്രിക് ചാര്‍ജ്ജിംഗ്…
തട്ടിപ്പില്‍ വീഴാതിരിക്കാന്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എല്‍ഐസി
ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോളിസി ഉടമകള്‍ക്ക് മുന്നറിയിപ്പുമായി ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) രംഗത്തെത്തി. വിവിധ സമൂഹ മാധ്യമങ്ങളിലൂടെ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിനുള്ള പിഴത്തുകയുമായി ബന്ധപ്പെട്ട വ്യാജസന്ദേശം വ്യാപകമായി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഐസി അധികൃതര്‍ പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കയിരിക്കുന്നത്. എല്‍ഐസി പോളിസിയുമായി ബന്ധപ്പെടുത്തി രണ്ട് വ്യാജ സന്ദേശങ്ങളാണ് പ്രധാനമായും പ്രചരിക്കുന്നത്. സമയബന്ധിതമായി കെവൈസി രേഖകള്‍ പുതുക്കാത്തവര്‍ക്കെതിരേ പിഴത്തുക ചുമത്തുമെന്നും പോളിസി ഉടമകളുടെ വ്യക്തിവിവരങ്ങളും രേഖകളും ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. അടുത്തിടെയാണ് എല്‍ഐസി സേവനങ്ങള്‍ വാട്സാപ്പ് മുഖേനയും ലഭ്യമാക്കി തുടങ്ങിയത്. ഇതിനു പിന്നാലെയാണ് വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതെന്നതും ശ്രദ്ധേയം. അതേസമയം, കെവൈസി രേഖകള്‍ യഥാസമയം പുതുക്കി സൂക്ഷിക്കാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും വീഴ്ച വരുത്തുന്നവര്‍ക്കെതിരേ യാതൊരുവിധ പിഴയും ഈടാക്കാറില്ലെന്ന് കഴിഞ്ഞ ദിവസം എല്‍ഐസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ ഇത്തരം…
ടൂര്‍ഫെഡ് ഏകദിന യാത്രാപാക്കേജുകള്‍ക്ക് തിരക്കേറുന്നു
കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ (ടൂര്‍ഫെഡ്) ഒരുക്കുന്ന ഏകദിന വിനോദയാത്രകള്‍ക്ക് സഞ്ചാരികളുടെ തിരക്ക്. കൊല്ലം അഷ്ടമുടി കായല്‍ ടൂറിസം പാക്കേജ്, കൊച്ചി അറേബ്യന്‍ സീ, മണ്‍റോതുരുത്ത് – ജടായു പാറ, തെന്മല, പൊന്മുടി, വക്കം പൊന്നിന്‍തുരുത്ത്, കൃഷ്ണപുരം-കുമാരകോടി, ആലപ്പുഴ ഹൗസ്‌ബോട്ട്, കുമരകം – പാതിരാമണല്‍, ഗവി,വാഗമണ്‍, അഗ്രിക്കള്‍ച്ചര്‍ തീം പാര്‍ക്ക്, അതിരപ്പള്ളി, ആഴിമല – ചെങ്കല്‍-പൂവ്വാര്‍ -കോവളം , കന്യാകുമാരി തുടങ്ങിയ ഏകദിന യാത്ര പാക്കേജുകളാണ് ഗ്രൂപ്പുകളായി മികച്ച സൗകര്യത്തോടെ സംഘടിപ്പിക്കുന്നതെന്ന് ടൂര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോപകുമാര്‍ അറിയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പാക്കേജുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലുള്ളവര്‍ക്ക് അനന്തവിസ്മയം എന്ന പാക്കേജും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ടെന്ന് ടൂര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജി.ശ്യാം പറഞ്ഞു. വിവരങ്ങള്‍ക്ക് ഫോണ്‍?: 0471 -2314023, 9495405075, 9495445075. www.tourfed.org
മിഥുനത്തിലെ ‘സേതുമാധവന്‍മാര്‍’ ഇനി പഴങ്കഥ മാത്രം
സംരംഭക വര്‍ഷം പദ്ധതിയുടെ വിജയം പരാമര്‍ശിച്ച് മന്ത്രി രാജീവിന്റെ ഫേസ് ബുക്ക് പോസ്റ്റ് മിഥുനം സിനിമയിലേതുപോലെ ‘സേതുമാധവന്‍മാര്‍’ പഴങ്കഥയായെന്നും സംസ്ഥാനത്ത് ഇപ്പോള്‍ ‘ദാക്ഷായണി ബിസ്‌കറ്റും’ വില്‍ക്കാന്‍ പറ്റുന്ന വ്യവസായ അന്തരീക്ഷമാണെന്നും മന്ത്രി പി.രാജീവ് . കേരളത്തില്‍ എട്ടുമാസത്തിനിടെ ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിച്ച പശ്ചാത്തലത്തിലാണ് ‘മിഥുനം’ സിനിമയിലെ ‘ദാക്ഷായണി ബിസ്‌കറ്റ്’ കമ്പനിയെ പരാമര്‍ശിച്ച് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. കുറിപ്പില്‍ നിന്ന്: ദാക്ഷായണി ബിസ്‌കറ്റിനു വേണ്ടി മോഹന്‍ലാലിന്റെ കഥാപാത്രമായ സേതുമാധവന് അനുഭവിക്കേണ്ടി വന്ന പ്രയാസങ്ങള്‍ അവതരിപ്പിക്കുന്ന സിനിമ ഇപ്പോഴും നമ്മുടെ മനസ്സിലുണ്ട്. ഐ.എസ്.ഐ മാര്‍ക്കുള്ള മീറ്ററിനുവേണ്ടി ശഠിക്കുന്ന എന്‍ജിനീയറും അനുമതികള്‍ക്കായി നെട്ടോട്ടമോടിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയും പ്രേക്ഷക മനസില്‍ വേരോടിക്കിടക്കുന്നു. ജനവിരുദ്ധ മനോഭാവത്തോടെ ചുമതലകള്‍ വഹിച്ച ഉദ്യോഗസ്ഥരുണ്ടായിട്ടുള്ള കേരളത്തെക്കുറിച്ച് നിര്‍മിക്കപ്പെട്ട ഒരു പൊതുബോധത്തിന്റെ പ്രതിഫലനമായിരുന്നു ആ സിനിമ. എന്നാല്‍ നമ്മുടെ അനുഭവങ്ങളും ധാരണകളും ഇപ്പോഴതല്ല. ഇതു സംരംഭകരുടെ കാലമാണ്.…
ക്രേസ് ബിസ്‌കറ്റ്‌സ് 17ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും
കോഴിക്കോടിന്റെ സ്വന്തം ക്രേസ് ബിസ്‌കറ്റ്‌സ് ഫാക്ടറി മുഖ്യമന്ത്രി പിണറായി വിജയന്‍ 17 ന് നാടിന് സമര്‍പ്പിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി.രാജീവ് അദ്ധ്യക്ഷത വഹിക്കും. ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പല രുചികളോടെയുള്ള ബിസ്‌കറ്റുകള്‍ അവതരിപ്പിക്കും. മന്ത്രി എ.കെ.ശശീന്ദ്രന്‍ ആസ്‌കോ ഗ്ലോബല്‍ ട്രസ്റ്റ് ഉദ്ഘാടനം ചെയ്യും. തുറമുഖ- മ്യൂസിയം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍, എം.കെ.രാഘവന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. ഒരു ലക്ഷത്തിലധികം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ കോഴിക്കോട് കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് കണ്‍ഫക്ഷനറി ഫാക്ടറിയാണിത്. ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലായി പടര്‍ന്നു കിടക്കുന്ന ബിസിനസ്…
രാജ്യത്തെ എണ്ണ ഇറക്കുമതിയില്‍ റഷ്യ തന്നെ മുന്നില്‍
നവംബറിലും ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ എണ്ണ (ക്രൂഡ് ഓയില്‍) നല്‍കിയത് റഷ്യ. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി തുടര്‍ച്ചയായ അഞ്ചാം മാസവും ഉയര്‍ന്നു. നവംബറില്‍ പ്രതിദിനം 9,08,000 ബാരല്‍ (ബിപിഡി) ആണ് ഇറക്കുമതി. ഒക്ടോബറിനെ അപേക്ഷിച്ച് ഇറക്കുമതി 4 ശതമാനം വര്‍ധിച്ചു. നവംബറിലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയായ 4 ദശലക്ഷം ബിപിഡിയുടെ 23 ശതമാനവും റഷ്യന്‍ എണ്ണയാണ്. രണ്ടാം സ്ഥാനത്ത് ഇറാഖ്. അതേസമയം, നവംബറിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഒക്ടോബറില്‍നിന്ന് 11% കുറഞ്ഞു. റഷ്യയുടെ പിന്തുണയുള്ള ഇന്ത്യന്‍ റിഫൈനര്‍ നയാര എനര്‍ജി, അറ്റകുറ്റപ്പണിക്കായി 4,00,000 ബിപിഡി റിഫൈനറി അടച്ചുപൂട്ടിയതിനാലാണിത്. യുക്രെയ്ന്‍ അധിനിവേശത്തെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ ബഹിഷ്‌കരണം നടത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന വ്യവസ്ഥയിലാണ് ഇന്ത്യ, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത്. ചൈനയ്ക്ക് ശേഷം റഷ്യയുടെ രണ്ടാമത്തെ വലിയ എണ്ണ ഉപയോക്താവാണ് ഇന്ത്യ. ബാരലിന് 60 ഡോളര്‍…
മൊത്തവിപണിയിലും വിലക്കയറ്റത്തില്‍ കുറവ്
രാജ്യത്തെ മൊത്തവിപണിയിലെ വിലക്കയറ്റവും കുറയുന്നു. മൊത്തവില അടിസ്ഥാനമാക്കിയുള്ള (ഡബ്ല്യുപിഐ) നാണ്യപ്പെരുപ്പ നിരക്ക് കഴിഞ്ഞ 21 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 5.85% ആയി. ഭക്ഷ്യവസ്തുക്കള്‍, ഇന്ധനം അടക്കമുള്ളവയുടെ വിലയിലെ കുറവാണ് നിരക്കില്‍ പ്രധാനമായും പ്രതിഫലിച്ചത്. 19 മാസമായി 10 ശതമാനത്തിനുമുകളിലായിരുന്ന ഡബ്ല്യുപിഐ നിരക്ക് ഒക്ടോബറിലാണ് 8.39ലേക്ക് കുറഞ്ഞത്. 2021 നവംബറില്‍ 14.87 ശതമാനമായിരുന്നു നാണ്യപ്പെരുപ്പനിരക്ക്. ഇതിനു മുന്‍പുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 2021 ഫെബ്രുവരിയിലായിരുന്നു, 4.83%. ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട വിലക്കയറ്റ നിരക്ക് ഒക്ടോബറില്‍ 8.33 ശതമാനമായിരുന്നത് 1.07 ശതമാനമായി കുറഞ്ഞു. പച്ചക്കറിയുടെ വിലയും കാര്യമായ തോതില്‍ കുറഞ്ഞു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള (സിപിഐ) നാണ്യപ്പെരുപ്പനിരക്കാണ് പ്രധാനമായും റിസര്‍വ് ബാങ്ക് പലിശനിരക്ക് നിശ്ചയിക്കാനായി പരിഗണിക്കുന്നത്. നവംബറിലെ സിപിഐ നാണ്യപ്പെരുപ്പനിരക്ക് 11 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.88 ശതമാനമായിരുന്നു. നിലവിലെ സ്ഥിതി വരും മാസങ്ങളില്‍ തുടര്‍ന്നാല്‍ ഫെബ്രുവരിയിലെ ആര്‍ബിഐ…
സ്ഥിര നിക്ഷേപ പലിശ കൂട്ടി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(എസ്ബിഐ) പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിത പലിശനിരക്ക് ഇന്നുമുതല്‍ 0.25% കൂടും. ഇതോടെ ഒരു വര്‍ഷ കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്ക് ഇതോടെ 8.3 ശതമാനമായി. രണ്ടും മൂന്നും വര്‍ഷം കാലാവധിയുള്ളവയുടെ നിരക്ക് യഥാക്രമം 8.5%, 8.6%. വിപണിയിലെ നിരക്കുകള്‍ക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്കാണ് 2016ല്‍ എംസിഎല്‍ആര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2019 മുതല്‍ എംസിഎല്‍ആറിനു പകരം ഭവനവായ്പകള്‍ അടക്കമുള്ള പല വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎല്‍ആര്‍) ആശ്രയിച്ചാണ്. അതിനാല്‍ 2019 ഒക്ടോബറിനു മുന്‍പ് എടുത്തതും പിന്നീട് ഇബിഎല്‍ആറിലേക്ക് മാറാത്തതുമായ എംസിഎല്‍ആര്‍ അധിഷ്ഠിത…
റേഷന്‍ വിതരണത്തിലെ തടസം നീക്കാന്‍ ശ്രമം
സംസ്ഥാനത്ത് റേഷന്‍ ഇ-പോസ് സംവിധാനത്തിലെ തകരാര്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ (എന്‍ഐസി) ഹൈദരാബാദിലെ ഒതന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി (എയുഎ) സെര്‍വര്‍ കൂടി ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം തേടി. സംസ്ഥാനത്തെ എയുഎ സര്‍വറില്‍ ഉണ്ടാകുന്ന നെറ്റ്വര്‍ക് തകരാര്‍ കാരണം റേഷന്‍ വിതരണം മുടങ്ങാതിരിക്കാനാണ് ഇത്. തകരാര്‍ കാരണം മൂന്നാഴ്ചയിലെറെയായി സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം ജില്ലാ അടിസ്ഥാനത്തില്‍ രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അടിക്കടി ഇ-പോസ് സംവിധാനത്തിലെ തകരാറിനു കാരണം കഴക്കൂട്ടത്തെ ഐടി വകുപ്പിന്റെ സര്‍വറിന്റെ പ്രശ്‌നമല്ല എന്ന നിലപാടിലാണു ഭക്ഷ്യ പൊതുവിതരണ വകുപ്പ്. റേഷന്‍ കടയില്‍ എത്തുന്ന കാര്‍ഡ് ഉടമയുടെയോ അംഗത്തിന്റെയോ ആധികാരികത ബയോമെട്രിക് വിവരശേഖരണത്തിലൂടെ ഉറപ്പാക്കാനാണ് ഇ പോസ് സംവിധാനം. സര്‍ക്കാരിന്റെതിനു പുറമേ ഓഥന്റിക്കേഷന്‍ യൂസര്‍ ഏജന്‍സി (എയുഎ), ഓഥന്റിക്കേഷന്‍ സര്‍വീസ് ഏജന്‍സി (എഎസ്എ), യുഐഡിഎഐ (ആധാര്‍) എന്നിവയുടെ 4 സെര്‍വറുകള്‍ ഒരുമിച്ചു…