സ്ഥിര നിക്ഷേപ പലിശ കൂട്ടി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകള്‍

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു(എസ്ബിഐ) പിന്നാലെ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും സ്ഥിരനിക്ഷേപ പലിശ വര്‍ധിപ്പിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പഴയ ഭവന വായ്പകളുടെയും മറ്റും പലിശ വീണ്ടും കൂടും. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ലെന്‍ഡിങ് റേറ്റ് (എംസിഎല്‍ആര്‍) അധിഷ്ഠിത പലിശനിരക്ക് ഇന്നുമുതല്‍ 0.25% കൂടും. ഇതോടെ ഒരു വര്‍ഷ കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്ക് ഇതോടെ 8.3 ശതമാനമായി. രണ്ടും മൂന്നും വര്‍ഷം കാലാവധിയുള്ളവയുടെ നിരക്ക് യഥാക്രമം 8.5%, 8.6%.

വിപണിയിലെ നിരക്കുകള്‍ക്കനുസരിച്ച് പലിശ നിരക്ക് ഇടയ്ക്കിടയ്ക്കു മാറിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടിങ് നിരക്കിലുള്ള വായ്പകള്‍ക്കാണ് 2016ല്‍ എംസിഎല്‍ആര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. 2019 മുതല്‍ എംസിഎല്‍ആറിനു പകരം ഭവനവായ്പകള്‍ അടക്കമുള്ള പല വായ്പകളും എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് അധിഷ്ഠിത പലിശനിരക്ക് (ഇബിഎല്‍ആര്‍) ആശ്രയിച്ചാണ്. അതിനാല്‍ 2019 ഒക്ടോബറിനു മുന്‍പ് എടുത്തതും പിന്നീട് ഇബിഎല്‍ആറിലേക്ക് മാറാത്തതുമായ എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകള്‍ക്കാണ് പലിശ വര്‍ധിക്കുക.

 

Related posts