കേരള സംസ്ഥാന സഹകരണ ടൂറിസം ഫെഡറേഷന്‍ (ടൂര്‍ഫെഡ്) ഒരുക്കുന്ന ഏകദിന വിനോദയാത്രകള്‍ക്ക് സഞ്ചാരികളുടെ തിരക്ക്. കൊല്ലം അഷ്ടമുടി കായല്‍ ടൂറിസം പാക്കേജ്, കൊച്ചി അറേബ്യന്‍ സീ, മണ്‍റോതുരുത്ത് – ജടായു പാറ, തെന്മല, പൊന്മുടി, വക്കം പൊന്നിന്‍തുരുത്ത്, കൃഷ്ണപുരം-കുമാരകോടി, ആലപ്പുഴ ഹൗസ്‌ബോട്ട്, കുമരകം – പാതിരാമണല്‍, ഗവി,വാഗമണ്‍, അഗ്രിക്കള്‍ച്ചര്‍ തീം പാര്‍ക്ക്, അതിരപ്പള്ളി, ആഴിമല – ചെങ്കല്‍-പൂവ്വാര്‍ -കോവളം , കന്യാകുമാരി തുടങ്ങിയ ഏകദിന യാത്ര പാക്കേജുകളാണ് ഗ്രൂപ്പുകളായി മികച്ച സൗകര്യത്തോടെ സംഘടിപ്പിക്കുന്നതെന്ന് ടൂര്‍ഫെഡ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. ഗോപകുമാര്‍ അറിയിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് പാക്കേജുകളെല്ലാം ക്രമീകരിച്ചിരിക്കുന്നത്. മലബാര്‍ മേഖലയിലുള്ളവര്‍ക്ക് അനന്തവിസ്മയം എന്ന പാക്കേജും ടൂര്‍ഫെഡ് ഒരുക്കിയിട്ടുണ്ടെന്ന് ടൂര്‍ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ജി.ശ്യാം പറഞ്ഞു. വിവരങ്ങള്‍ക്ക് ഫോണ്‍?: 0471 -2314023, 9495405075, 9495445075. www.tourfed.org