സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്‌കാരം കരസ്ഥമാക്കി പവിഴം ഗ്രൂപ്പ്

അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രമുഖ ഉത്പാദകരായ പവിഴം ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്‌കാരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയില്‍ നിന്ന് പവിഴം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.പി.ആന്റണി പ്രശസ്തിപത്രവും ഫലകവും സ്വീകരിച്ചു.

ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രി ആന്റണി രാജു മുഖ്യപ്രഭാഷണം നടത്തി. ഉമിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന അത്യാധുനിക പദ്ധതിയാണ് പവിഴം ഗ്രൂപ്പിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. ഊര്‍ജ സംരക്ഷണത്തില്‍ മികവുപുലര്‍ത്തുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും പ്രോത്സാഹിപ്പിക്കാനും ആദരിക്കാനും സര്‍ക്കാര്‍ നല്‍കുന്നതാണ് അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്‌കാരം.

 

Related posts