ഒട്ടേറെ സാമ്പത്തിക പ്രതിസന്ധികള്‍ നിറഞ്ഞുനിന്ന കാലമായിട്ടും അത്യാഡംബര (സൂപ്പര്‍ ലക്ഷ്വറി) കാറുകളുടെ സ്വര്‍ഗീയവിപണിയായി ഇന്ത്യ. ലോകമാകെ വിപണിതളരുകയാണെങ്കിലും ഇന്ത്യയില്‍ വില്പന കുതിക്കുകയാണെന്ന് കമ്പനികള്‍ പറയുന്നു.
2022ല്‍ ഇതുവരെ ഈ ശ്രേണി കൈവരിച്ച വില്പന വര്‍ദ്ധന 50 ശതമാനമാണ്; കൊവിഡിനും മുമ്പ് 2018ല്‍ കുറിച്ച റെക്കാഡ് വളര്‍ച്ചാനിരക്കാണ് ഈവര്‍ഷം പഴങ്കഥയായത്. രണ്ടുകോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകളാണ് അത്യാഡംബര പട്ടികയില്‍ വരുന്നത്.
ഇവയില്‍ത്തന്നെ 4 കോടി രൂപയ്ക്കുമേല്‍ വിലയുള്ള കാറുകള്‍ മാത്രം വിപണിയിലുള്ള ഇറ്റാലിയന്‍ ബ്രാന്‍ഡ് ലംബോര്‍ഗിനിയാണ് മുന്നേറ്റത്തെ നയിക്കുന്നതെന്നത് ശ്രദ്ധേയം.