ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് ഓഹരിവിപണിയെ തുടര്‍ച്ചയായ രണ്ടാം ദിനവും സാരമായി ബാധിച്ചു. സെന്‍സെക്‌സ് 635 പോയിന്റ് ഇടിവ് നേരിട്ടു. നിഫ്റ്റി 18,200 പോയിന്റിന് താഴേയ്ക്ക് എത്തുകയും ചെയ്തു. ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായിരിക്കുന്ന പുതിയ വൈറസ് വകഭേദം ബിഎഫ് 7 ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ച വാര്‍ത്തകള്‍ വിപണിയിലെ നിക്ഷേപകര്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, മാരുതി സുസുക്കി, അള്‍ട്രാടെക് സിമന്റ്, ബജാജ് ഫിന്‍സെര്‍വ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് ഓഹരികള്‍ ഇടിഞ്ഞു. ഫാര്‍മസ്യൂട്ടിക്കല്‍, ഐടി ഓഹരികള്‍ നേട്ടമുണ്ടാക്കി. കോവിഡ് വെല്ലുവിളി ഉയര്‍ത്താവുന്ന ട്രാവല്‍, ടൂറിസം, ഹോട്ടല്‍, എയര്‍ലൈന്‍, എന്റര്‍ടെയ്ന്‍മെന്റ് ഓഹരികളില്‍ വരുംദിവസങ്ങളില്‍ സമ്മര്‍ദം നേരിട്ടേക്കാമെന്നാണ് വിലയിരുത്തല്‍. ആഗോള മാന്ദ്യഭീതിയുടെയും കോവിഡ് വ്യാപനത്തിന്റെയും പശ്ചാത്തലത്തില്‍ ചാഞ്ചാട്ടങ്ങളുടെ ദിവസങ്ങളാണ് വിപണിയെ കാത്തിരിക്കുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌മോള്‍ ക്യാപ് ഓഹരികള്‍ 2.18 ശതമാനവും, മിഡ്ക്യാപ് സൂചിക…
Day: December 22, 2022
ടെക്‌നോപാര്‍ക്കിന് കുതിപ്പ്: ഐ.ടി.കയറ്റുമതി 9775 കോടിരൂപ
ഐ.ടി. കയറ്റുമതിയില്‍ വന്‍കുതിപ്പ് നേടി ടെക്‌നോപാര്‍ക്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1274കോടി രൂപയുടെ അധികവരുമാനമാണ് കൈവരിച്ചതെന്ന് കേരള ഐ.ടി.പാര്‍ക്ക്‌സ് സി.ഇ.ഒ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ഇതോടെ മൊത്തം കയറ്റുമതി 9775കോടിരൂപയിലെത്തി. വളര്‍ച്ച 15%. ഇതിന് പുറമേ കൃത്യമായി ജി.എസ്.ടി നികുതി ഫയല്‍ ചെയ്തതിന് കേന്ദ്രസര്‍ക്കാരിന്റെയും ക്രിസലിന്റെയും (ക്രെഡിറ്റ് റേറ്റിംഗ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഒഫ് ഇന്ത്യ) അംഗീകാരവും 2023 ജൂണ്‍ വരെ ക്രിസല്‍ എ പ്ലസ് ഗ്രേഡും കഴിഞ്ഞ സാമ്പത്തിക വര്‍ഷം ടെക്നോപാര്‍ക്ക് നേടി. നിലവില്‍ 106 ലക്ഷം ചതുരശ്ര അടിസ്ഥലത്ത് 470കമ്പനികളിലായി 70000 പേരാണ് ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ 78 കമ്പനികള്‍ തുടങ്ങി. 2.68ലക്ഷം ചതുരശ്ര അടി സ്ഥലമാണിവര്‍ക്ക് നല്‍കിയത്.
ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഹെഡായി കൊല്ലം സ്വദേശി
ട്വിറ്ററിന്റെ ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീം ഹെഡായി സി.ഇ.ഒ ഇലോണ്‍ മസ്‌ക് നിയമിച്ചത് മലയാളി യുവ എന്‍ജിനിയറെ. കൊല്ലം തങ്കശേരി സ്വദേശിയും ടെസ്ല കമ്പിനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനിയറുമായ ഷീന്‍ ഓസ്റ്റിന്‍ എന്ന നാല്‍പ്പത്തിരണ്ടുകാരനാണ് പുതുതായി തലപ്പത്ത് എത്തിയിരിക്കുന്നത്. കമ്പനിയുടെ ഡേറ്റാ സെന്ററുകളടക്കമുള്ള എല്ലാ പ്രധാന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാ സ്ട്രക്ചര്‍ ടീമിനാണ്. 2003ല്‍ ഐ.ടി.സി ഇന്‍ഫോടെക്കില്‍ കരിയര്‍ ആരംഭിച്ച ഷീന്‍ ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2013ലാണ് ടെസ്ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിളി?റ്റി എന്‍ജിനിയറായി എത്തുന്നത്. ടെസ്ലയുടെ ഡേറ്റാ സെന്റര്‍ ഡിസൈന്‍, ഓട്ടോ പൈലറ്റ് കമ്പ്യൂട്ടര്‍ വിഷനുവേണ്ടിയുള്ള മെഷീന്‍ ലേണിംഗ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കണക്ടഡ് കാര്‍ സര്‍വീസ് ടീമിന്റെയും ഭാഗമായിരുന്നു. 2018ല്‍ ടെസ്ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ട് അപ്പിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാന കമ്പനിയായ എയര്‍ബസിന്റെ…