ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ 3700 കോടി രൂപയുടെ സ്ഥിര നിക്ഷേപ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനുള്ള ആദായനികുതി വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സാങ്കേതിക വിദ്യാ റോയല്‍റ്റിയുടെ പേരില്‍ ഇന്ത്യയ്ക്കു പുറത്തുള്ള കമ്പനികള്‍ക്ക് ഈ അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറരുതെന്ന ഉപാധിയോടെയാണിത്. നികുതി വെട്ടിക്കാന്‍ വിദേശസ്ഥാപനങ്ങളിലേക്ക് പണം മാറ്റുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 11ന് ബെംഗളൂരു ആദായനികുതി വകുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണിത്.
Day: December 23, 2022
ട്രഷറി വകുപ്പിന്റെ കൈപ്പുസ്തകം പ്രകാശനം ചെയ്തു
ട്രഷറി വകുപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ട്രഷറി വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ട്രഷറി ഓഫിസുകളുടെ മുഖച്ഛായ തന്നെ മാറിയെന്നും പ്രകാശനം നിര്‍വഹിച്ചു ധനമന്ത്രി പറഞ്ഞു. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രഷറി ഡയറക്ടര്‍ വി. സാജന്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ ട്രഷറി ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം
സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ‘ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ എന്ന പദ്ധതിയില്‍ പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഒ.ബി.സി പട്ടികയില്‍ ഉള്‍പ്പെട്ടവരും പരമ്പതാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായിരിക്കണം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കൂടരുത്. അര്‍ഹരായവര്‍ക്ക് പരമാവധി ഗ്രാന്റ് 25000 രൂപ വരെ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസാണ്. അപേക്ഷാ ഫോറം www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന (ഗ്രാമപഞ്ചായത്ത്/ മുന്‍സിപ്പല്‍/കോര്‍പ്പറേഷന്‍) സെക്രട്ടറിക്ക് ജനുവരി 16 ന് മുന്‍പായി സമര്‍പ്പിക്കണം. ഫോണ്‍: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട: 0474-2914417 – ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി: 0484-2429130 – തൃശ്ശൂര്‍,…
എലിന്‍ ഇലക്ട്രോണിക്‌സ് ഐപിഒ വിജയം
ഇലക്ട്രോണിക്‌സ് നിര്‍മാണ സേവന കമ്പനിയായ എലിന്‍ ഇലക്ട്രോണിക്‌സിന്റെ പ്രാഥമിക ഓഹരിവില്‍പനയില്‍(ഐപിഒ) 3.09 മടങ്ങ് അപേക്ഷകരെത്തി. 1.42 കോടി ഓഹരികളാണ് വില്‍പനയ്ക്കു വച്ചത്. 4.39 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. ചില്ലറ നിക്ഷേപകര്‍ക്കായുള്ള ഓഹരികളുടെ അപേക്ഷ 2.20 മടങ്ങാണ്. 475 കോടി രൂപയുടേതാണ് ഐപിഒ. 234-247 ആയിരുന്നു വിലനിലവാരം
ഡിസ്‌കൗണ്ടില്‍ നിയന്ത്രണത്തിനു ശുപാര്‍ശ
ഓണ്‍ലൈന്‍ വിപണിയില്‍ വന്‍കിട കമ്പനികള്‍ ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പരിധി വിട്ട ഡിസ്‌കൗണ്ട് നല്‍കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പാര്‍ലമെന്റിന്റെ സ്ഥിരം സമിതി. ചില ഉല്‍പന്നങ്ങളുടെ വില ഉല്‍പാദനച്ചെലവിനെക്കാള്‍ താഴേക്ക് ഇടിക്കാന്‍ ഇത്തരം പ്രവണതകള്‍ വഴിവയ്ക്കുന്നു. മറ്റ് ചെറുകിട സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈന്‍ കമ്പനികള്‍ക്കും വിപണിയില്‍ മത്സരിക്കാനുള്ള സാധ്യത പോലും ഇവയില്ലാതാക്കുന്നുവെന്ന് സമിതി വിലയിരുത്തി. ഫെയ്‌സ്ബുക്, ഗൂഗിള്‍ പോലെയുള്ള വന്‍കിട ടെക് കമ്പനികളുടെ പരസ്യ ബിസിനസ് കുത്തക ഭീഷണി സൃഷ്ടിക്കുന്നതാണ്. വിപണിയില്‍ വമ്പന്‍ ടെക് കമ്പനികളുടെ ആധിപത്യം നിയന്ത്രിക്കാനായി ഡിജിറ്റല്‍ കോംപറ്റീഷന്‍ നിയമം വേണമെന്നതടക്കമുള്ള ശുപാര്‍ശകളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. ജയന്ത് സിന്‍ഹ എംപി അധ്യക്ഷനായ സമിതിയുടേതാണ് ശുപാര്‍ശകള്‍. ഡിജിറ്റല്‍ മേഖലയില്‍ കുറഞ്ഞ സമയം കൊണ്ട് ഒന്നോ രണ്ടോ വമ്പന്‍ കമ്പനികള്‍ വിപണി കീഴടക്കുന്ന അവസ്ഥ തടയാനായി മുന്‍കൂര്‍ നടപടികള്‍ വേണം. നിലവില്‍ കമ്പനികള്‍ പടര്‍ന്ന് പന്തലിച്ച ശേഷമാണ് നിയന്ത്രണങ്ങള്‍ക്ക് ശ്രമിക്കുന്നത്.…