ട്രഷറി വകുപ്പിന്റെ കൈപ്പുസ്തകം പ്രകാശനം ചെയ്തു

ട്രഷറി വകുപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ട്രഷറി വകുപ്പിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ട്രഷറി ഓഫിസുകളുടെ മുഖച്ഛായ തന്നെ മാറിയെന്നും പ്രകാശനം നിര്‍വഹിച്ചു ധനമന്ത്രി പറഞ്ഞു. തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ട്രഷറി ഡയറക്ടര്‍ വി. സാജന്‍, ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ജില്ലാ ട്രഷറി ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related posts