ഷഓമിയുടെ 3700 കോടി കണ്ടുകെട്ടാനുള്ള നടപടി നീട്ടി

ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഷഓമിയുടെ ഇന്ത്യയിലെ 3700 കോടി രൂപയുടെ സ്ഥിര നിക്ഷേപ ബാങ്ക് അക്കൗണ്ടുകള്‍ കണ്ടുകെട്ടാനുള്ള ആദായനികുതി വകുപ്പിന്റെ ഉത്തരവ് നടപ്പാക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. സാങ്കേതിക വിദ്യാ റോയല്‍റ്റിയുടെ പേരില്‍ ഇന്ത്യയ്ക്കു പുറത്തുള്ള കമ്പനികള്‍ക്ക് ഈ അക്കൗണ്ടുകളില്‍ നിന്ന് പണം കൈമാറരുതെന്ന ഉപാധിയോടെയാണിത്. നികുതി വെട്ടിക്കാന്‍ വിദേശസ്ഥാപനങ്ങളിലേക്ക് പണം മാറ്റുന്നുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 11ന് ബെംഗളൂരു ആദായനികുതി വകുപ്പ് ഡപ്യൂട്ടി കമ്മിഷണര്‍ പുറത്തിറക്കിയ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണിത്.

 

Related posts