ആപ്പിള്‍ ഐഫോണ്‍ നിര്‍മാണം ഇനി തമിഴ്‌നാട്ടിലും

ആപ്പിള്‍ ഐഫോണ്‍ നിര്‍മാണ കരാര്‍ ഏറ്റെടുത്തിരിക്കുന്ന തയ്വാന്‍ കമ്പനി പെഗാട്രോണ്‍ 1,100 കോടി രൂപയുടെ നിക്ഷേപവുമായി തമിഴ്‌നാട്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചു. പെഗാട്രോണ്‍ വഴി 14,000 തൊഴിലവസരങ്ങളുണ്ടാകും. ഇതോടെ തമിഴ്‌നാട്ടില്‍ രണ്ട് ഉള്‍പ്പെടെ ഇന്ത്യയില്‍ ഐഫോണ്‍ ഉല്‍പാദകര്‍ മൂന്നായി. ഫോണ്‍ ഉല്‍പാദന കേന്ദ്രമായി തമിഴ്‌നാടിനെ മാറ്റുകയാണു ലക്ഷ്യമെന്നു ഫാക്ടറി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വ്യക്തമാക്കി.

ചെങ്കല്‍പ്പെട്ടിലെ മഹീന്ദ്ര വേള്‍ഡ് സിറ്റിയിലാണ് പെഗാട്രോണ്‍ ഫാക്ടറി. ഐഫോണ്‍ ഘടക ഉല്‍പാദനവും അസംബ്ലിങ്ങുമാണ് ഇവിടെ നടക്കുക. 2025 ന് അകം ഹാന്‍ഡ്സെറ്റ് നിര്‍മാണത്തിന്റെ 25 ശതമാനവും വര്‍ഷാവസാനത്തോടെ ഐഫോണ്‍ 14 ഉല്‍പാദനത്തിന്റെ 5 ശതമാനവും ഇന്ത്യയിലേക്കു മാറ്റാനാണ് ആപ്പിള്‍ ലക്ഷ്യമിടുന്നത്. ചൈന കേന്ദ്രീകരിച്ചുള്ള നിര്‍മാണം കുറയ്ക്കാനാണു നീക്കം. തയ്വാന്‍ കമ്പനികളായ ഫോക്സ്‌കോണ്‍ ശ്രീപെരുംപുത്തൂരിലും വിസ്ട്രോണ്‍ ബെംഗളുരുവിലും ഐഫോണ്‍ ഘടകനിര്‍മാണവും ഉല്‍പാദനവും നടത്തുന്നുണ്ട്.

 

Related posts