400 ആപ്പുകള്‍ അപകടകാരികളെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയുടെ മുന്നറിയിപ്പ്

400 ആപ്പുകളെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി മെറ്റ. പാസ്‌വേര്‍ഡുകള്‍ ചോര്‍ത്തുന്ന ആപ്പുകളെക്കുറിച്ച് ഏകദേശം 1 ദശലക്ഷം ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് വ്യക്തിപരമായി മുന്നറിയിപ്പ് നല്‍കുമെന്ന് മെറ്റ അറിയിച്ചു.

ലോഗിന്‍ വിവരങ്ങള്‍ മോഷ്ടിക്കുന്നത് ലക്ഷ്യമിടുന്ന 400-ലധികം ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്പുകള്‍ ഈ വര്‍ഷം തിരിച്ചറിഞ്ഞതായി മെറ്റ അറിയിച്ചു. ആപ്പുകള്‍ നീക്കം ചെയ്യുന്നതിനായി ആപ്പിളിനെയും ഗൂഗിളിനെയും ഈ പ്രശ്നം അറിയിച്ചതായി മെറ്റാ പറഞ്ഞു.

ഫോട്ടോ എഡിറ്റര്‍, മൊബൈല്‍ ഗെയിമുകള്‍, ഹെല്‍ത്ത് ട്രാക്കറുകള്‍ എന്നിങ്ങനെയുള്ള വിഭാഗത്തിലാണ് ഈ ആപ്പുകള്‍ പ്രവര്‍ത്തിച്ചതെന്ന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ അറിയിച്ചു. ഇത്തരം ആപ്പുകള്‍ എത്രത്തോളം ജനപ്രിയമാണെന്ന് സൈബര്‍ ഹാക്കര്‍മാര്‍ക്ക് അറിയാം. ആളുകളെ കബളിപ്പിക്കാനും അവരുടെ അക്കൗണ്ടുകളും വിവരങ്ങളും മോഷ്ടിക്കാനും അവര്‍ സമാനമായ തീമുകള്‍ ഉപയോഗിച്ച് വ്യാജ അപ്പുകള്‍ ഉണ്ടാക്കുന്നു മെറ്റായിലെ സെബര്‍ സുരക്ഷ ഡയറക്ടര്‍ ഡേവിഡ് അഗ്രനോവിച്ച് പറഞ്ഞു.

Related posts