റോക്കോര്‍ഡ് മറികടന്ന് നാദിര്‍ഷ- ജയസൂര്യ ചിത്രം ‘ഈശോ’. ഒക്ടോബര്‍ അഞ്ചിന് സോണി ലൈവിലൂടെ സ്ട്രീമിങ് ആരംഭിച്ച് അഞ്ചു ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് പുതിയ റെക്കോര്‍ഡ് നേട്ടം. സോണി ലൈവില്‍ പ്രദര്‍ശനം തുടരുന്ന ചിത്രം ഇപ്പോള്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്താണ്. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സോണി ലൈവില്‍ കണ്ട ചിത്രമെന്ന നേട്ടവും ചിത്രം സ്വന്തമാക്കി.
പതിനഞ്ചു ലക്ഷത്തില്‍ അധികം കാഴ്ച്ചക്കാരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ചിത്രം കണ്ടത്. കൂടാതെ പതിനായിരത്തില്‍ അധികം പുതിയ സബ്‌സ്‌ക്രിബ്ഷന്‍ ആണ്ഈ ചിത്രത്തിലൂടെ സോണി ലൈവിന് ലഭിച്ചത്. സംവിധായകന്‍ നാദിര്‍ഷ തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.