ഇന്ത്യയ്ക്ക് അഭിനന്ദനവുമായി ഐഎംഎഫ്

ഇന്ത്യയുടെ ഡിജിറ്റലൈസേഷന്‍ ശ്രമങ്ങളെ അഭിനന്ദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റ് പിയറി ഒലിവിയര്‍. രാജ്യത്ത് ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റിയന്ന് ഒളിവിയര്‍ അഭിപ്രായപ്പെട്ടു.

വിവിധ രീതിയിലാണ് ഡിജിറ്റലൈസേഷന്‍ രാജ്യത്തിന്റെ വളര്‍ച്ചയെ സഹായിക്കുന്നത്. സാമ്പത്തിക മേഖലയില്‍ വളരെ വലിയ മാറ്റമാണ് ഡിജിറ്റിസേഷന്‍ കൊണ്ടുവന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ഗതി മാറ്റാന്‍ ഡിജിറ്റൈസേഷന് കഴിഞ്ഞതായി പിയറി ഒലിവിയര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് നേരിട്ട് ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്ത നിരവധിപേരുണ്ട്. ഡിജിറ്റിസേഷനിലൂടെ രാജ്യത്തെ താഴെ തട്ടിലുള്ളവര്‍ക്ക് വരെ പണമിടപാടുകള്‍ സുഗമമായി നടത്താന്‍ ഡിജിറ്റലൈസേഷന്‍ സഹായിച്ചിട്ടുണ്ടെന്ന് ഒലിവിയര്‍ ചൂണ്ടിക്കാട്ടി.

Related posts