5 ജി : റിലയന്‍സിനൊപ്പം കൈകോര്‍ത്ത് നോക്കിയയും

 

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ ജിയോ തങ്ങളുടെ പ്രധാന വിതരണക്കാരനായി നോക്കിയയെ തിരഞ്ഞെടുത്തു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചൈനയുടെ ഹുവായ് ഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന സാഹചര്യത്തിലാണ് റിലയന്‍സ്-നോക്കിയ കരാര്‍ എന്നതും ശ്രദ്ധേയമാണ്.

420 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള റിലയന്‍സ് ജിയോയ്ക്ക് 5 ജി റേഡിയോ ആക്സസ് നെറ്റ്വര്‍ക്ക് (RAN) ഉപകരണങ്ങള്‍ ഒന്നിലധികം വര്‍ഷത്തെ കരാറിലാണ് നോക്കിയ വിതരണം ചെയ്യുന്നതെന്നാണ് കമ്പനി പ്രസ്താവനയില്‍ പറയുന്നത്. ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി മാസിവ് മിമോ ആന്റിനകള്‍, വിവിധ സ്‌പെക്ട്രം ബാന്‍ഡുകളെ പിന്തുണയ്ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്സ്, സ്വയം-ഓര്‍ഗനൈസിംഗ് നെറ്റ്വര്‍ക്ക് സോഫ്റ്റ്വെയര്‍ എന്നിവയുള്‍പ്പെടെയുള്ള എയര്‍സ്‌കെയില്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നാണ് നോക്കിയ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത്.

Related posts