സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്ക്

5ജിയിലേക്ക് കുതിപ്പു തുടങ്ങിയ ഇന്ത്യയില്‍ സാറ്റലൈറ്റ് വഴി ഇന്റര്‍നെറ്റ് നല്‍കാന്‍ ലൈസന്‍സ് തേടി ഇലോണ്‍ മസ്‌ക്കിന്റെ സ്‌പെയ്‌സ്എക്‌സ് കമ്പനി. സ്റ്റാര്‍ലിങ്ക് എന്ന് പേരിട്ടിട്ടുള്ള പദ്ധതി നടപ്പിലാക്കാന്‍ ഗ്ലോബല്‍ മൊബൈല്‍ പഴ്‌സനല്‍ കമ്യൂണിക്കേഷന്‍ ബൈ സാറ്റലൈറ്റ് സര്‍വീസസ് (ജിഎംപിസിഎസ്) എന്ന ലൈസന്‍സ് ആവശ്യമാണ്. മുന്‍പ് സ്റ്റാര്‍ലിങ്ക് ഈ അപേക്ഷ നല്‍കിയിരുന്നെങ്കിലും പിന്‍വലിച്ചിരുന്നു.

നിലവില്‍ ഭാരതി ഗ്രൂപ്പിന്റെ വണ്‍ വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഈ ലൈസന്‍സുണ്ട്. ലൈസന്‍സ് ലഭിക്കുന്നതോടെ കമ്പനിക്ക് ബഹിരാകാശവകുപ്പില്‍ നിന്നുള്ള അനുമതിക്ക് അപേക്ഷിക്കാം. അതിനും ശേഷമാണ് സ്പെക്ട്രം വാങ്ങാനാകുക.

Related posts