കേന്ദ്ര പെന്‍ഷന്‍കാര്‍ക്ക് ഇനി ഇടപാടുകള്‍ക്കായി സംയോജിത പോര്‍ട്ടല്‍. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും ഈ പോര്‍ട്ടല്‍ മതിയാകും. ആദ്യഘട്ടത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവരുടെ പെന്‍ഷന്‍ സേവ പോര്‍ട്ടല്‍ കേന്ദ്ര സംവിധാനവുമായി ബന്ധിപ്പിച്ചു.
ബാക്കി 16 പെന്‍ഷന്‍ വിതരണ ബാങ്കുകളും അവരുടെ പോര്‍ട്ടലുകള്‍ ഇതുമായി ഉടന്‍ ബന്ധിപ്പിക്കും. നിലവില്‍ പെന്‍ഷനുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ പോര്‍ട്ടലുകളും ഇതുമായി ലയിപ്പിക്കും.ബന്ധിപ്പിക്കല്‍ പൂര്‍ണ തോതിലാകുന്നതോടെ ബാങ്കും ബ്രാഞ്ചും തിരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പെന്‍ഷന്‍ അക്കൗണ്ട് തുറക്കാം. പ്രതിമാസ പെന്‍ഷന്‍ സ്ലിപ്പുകള്‍, ഫോം 16, ലൈഫ് സര്‍ട്ടിഫിക്കറ്റിന്റെ സ്ഥിതി എന്നിവയെല്ലാം ഈ പോര്‍ട്ടലിലൂടെ അറിയാനാകും.