2022-23 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് 223.10 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷം ഇതേ പാദത്തിലെ 187.06 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ഈ നേട്ടം. സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ 246.43 കോടി രൂപയാണ് നികുതി അടവുകള്‍ക്കു മുന്‍പുള്ള ലാഭം. ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന നേട്ടമാണ്. പലിശ വരുമാനം 726.37 കോടി രൂപ; ഇത് ബാങ്കിന്റെ എക്കാലത്തെയും ഉയര്‍ന്ന ത്രൈമാസ പലിശ വരുമാനമാണ്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കാസ (കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട്) നിക്ഷേപം 14.10% വര്‍ധിച്ച് 30,548 കോടി രൂപയായി. റീട്ടെയ്ല്‍ നിക്ഷേപം 5.71% വര്‍ധിച്ച് 87,111 കോടി രൂപയിലും എന്‍ആര്‍ഐ നിക്ഷേപം 2.52% വാര്‍ഷിക വളര്‍ച്ചയോടെ 27,500 കോടി രൂപയിലുമെത്തി.