വാട്‌സാപ്പിന്റെ തകരാരുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് മെറ്റ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാരിന്റെ നോഡല്‍ സൈബര്‍ സുരക്ഷാ ഏജന്‍സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മെറ്റയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാങ്കേതിക തകരാറു മൂലം രണ്ട മണിക്കൂര്‍ നേരത്തേക്ക് വാട്‌സാപ്പ് പ്രവര്‍ത്തനം മുടങ്ങിയത്. വാട്‌സാപ്പ് മെസ്സേജും കോളുകളും കൂടാതെ വാട്‌സാപ്പ് ബിസിനസും വാട്‌സാപ്പ് പേയും പ്രവര്‍ത്തനം മുടക്കിയിരുന്നു. തകരാര്‍ നടന്നതിന്റെ അടുത്ത ദിവസം തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ മെറ്റയോട് വിശദീകരണം തേടിയിരുന്നു. സാങ്കേതിക തടസങ്ങള്‍ മൂലമാണ് ഔട്ടേജേ് ഉണ്ടായതെന്നും അത് പരിഹസിച്ചതായും വട്‌സാപ്പും മെറ്റായും അറിയിച്ചിരുന്നു. കമ്പനി കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിഷാദശാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Related posts
-
ട്രഷറി വകുപ്പിന്റെ കൈപ്പുസ്തകം പ്രകാശനം ചെയ്തു
ട്രഷറി വകുപ്പിന്റെ പ്രവര്‍ത്തനം വിശദീകരിച്ചു സംസ്ഥാന ട്രഷറി വകുപ്പ് പുറത്തിറക്കിയ കൈപ്പുസ്തകത്തിന്റെ പ്രകാശനം ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിച്ചു. ട്രഷറി വകുപ്പിന്റെ... -
ബാര്‍ബര്‍ഷോപ്പ് നവീകരണത്തിന് ധനസഹായം
സംസ്ഥാനത്ത് പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്തു വരുന്ന മറ്റ് പിന്നാക്ക സമുദായത്തില്‍പ്പെട്ടവര്‍ക്ക് ‘ബാര്‍ബര്‍ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം’ എന്ന പദ്ധതിയില്‍ പിന്നാക്ക... -
സംസ്ഥാന ഊര്‍ജ സംരക്ഷണ പുരസ്കാരം കരസ്ഥമാക്കി പവിഴം ഗ്രൂപ്പ്
അരിയുടെയും അനുബന്ധ ഉത്പന്നങ്ങളുടെയും പ്രമുഖ ഉത്പാദകരായ പവിഴം ഗ്രൂപ്പിന് സംസ്ഥാന സര്‍ക്കാരിന്റെ 2021ലെ അക്ഷയ ഊര്‍ജ സംരക്ഷണ പുരസ്കാരം. തിരുവനന്തപുരത്ത് നടന്ന...