പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യന്‍ ബാങ്ക് രണ്ട് കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകള്‍ ഒക്ടോബര്‍ 29 മുതല്‍ അതായത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 90 ബിപിഎസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഏഴ് ദിവസം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.80 ശതമാനം മുതല്‍ 6.30 ശതമാനം വരെ പലിശ ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നു.
ഒരാഴ്ച മുതല്‍ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്ക് 2.80 ശതമാനം പലിശ നല്‍കും.ഒരു മാസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3 ശതമാനം നപലിശ നല്‍കും. മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.25 ശതമാനം പലിശ നല്‍കുന്നത് തുടരും. മൂന്ന് മാസം മുതല്‍ നാല് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 3.50 ശതമാനം പലിശ നല്‍കും. നാല് മുതല്‍ ആറ് മാസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യന്‍ ബാങ്ക് 3.85 ശതമാനം പലിശ നല്‍കും. 9 മാസത്തില്‍ താഴെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 4.50 ശതമാനം നിരക്കും നല്‍കുന്നത് തുടരും. 9 മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്ക് ബാങ്ക് 4.75 പലിശ നിരക്ക് നല്‍കുന്നത് തുടരും.