രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനത്തില്‍ വന്‍ വര്‍ധനവ്. ഉത്സവ കാലമായതിനാലും സാധന സേവനങ്ങളുടെ നിരക്കുകള്‍ ഉയര്‍ന്നതുമാണ് വരുമാനത്തെ ഉയര്‍ത്തിയത്. ഒക്ടോബര്‍ മാസത്തില്‍ രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.51 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിമാസ വരുമാനമാണ് ഒക്ടോബറില്‍ ഉണ്ടായിരിക്കുന്നത്.
ഒക്ടോബറില്‍ സമാഹരിച്ച മൊത്തം ജിഎസ്ടി വരുമാനത്തില്‍, കേന്ദ്ര ജിഎസ്ടി 26,039 കോടി രൂപയും സംസ്ഥാന ജിഎസ്ടി 33,396 കോടി രൂപയും ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്ന് പിരിച്ചെടുത്ത 37,297 കോടി രൂപയുള്‍പ്പെടെ സംയോജിത ജിഎസ്ടി 81,778 കോടി രൂപയും, സെസ് 10,505 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയില്‍ 825 കോടി രൂപ സമാഹരിച്ചതായി ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. കഴിഞ്ഞ മാസം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം രാജ്യത്തെ മൊത്ത ജിഎസ്ടി വരുമാനം 1.47 ലക്ഷം കോടി രൂപയായിരുന്നു.