ഓഹരിവിപണി കുതിച്ചു; 60000 കടന്ന് സെന്‍സെക്‌സ്

തുടര്‍ച്ചയായ മൂന്നാം വ്യാപാര ദിനവും ഓഹരിവിപണി കുതിച്ചതോടെ സെന്‍സെക്‌സ് 60000 പോയിന്റും നിഫ്റ്റി 18000 പോയിന്റും തിരിച്ചുപിടിച്ചു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഇടിയുന്നതും യുഎസ് ഫെഡറല്‍ റിസര്‍വ് ഈ ആഴ്ച പലിശ ഉയര്‍ത്തുമെന്ന ആശങ്കയും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചില്ല. സെന്‍സെക്‌സ് 786.74 പോയിന്റ് കുതിച്ച് 60,746.59ലാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റി 225.40 പോയിന്റ് ഉയര്‍ന്ന് 18,012.20ലും വ്യാപാരം അവസാനിപ്പിച്ചു. അള്‍ട്രാടെക്ക് സിമന്റ്, എച്ച്ഡിഎഫ്‌സി, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ബാങ്ക്, എല്‍ആന്‍ഡ്ടി, ബജാജ് ഫിന്‍സെര്‍വ് എന്നിവ മികച്ച നേട്ടമുണ്ടാക്കി. വിദേശ നിക്ഷേപകര്‍ ഇന്ത്യയില്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്നത് തുടരുകയാണ്. വെള്ളിയാഴ്ച മാത്രം 1568.75 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി. മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ഓഹരിവിപണികള്‍ തകര്‍ച്ച നേരിട്ടു. അതേസമയം, രൂപയുടെ മൂല്യം 34 പൈസ താഴ്ന്ന് 82.81 രൂപയിലെത്തി.

Related posts