ഇന്ത്യന്‍ ഗെയിമിംഗ്; 860 കോടിയുടെ വിപണി മൂല്യം

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 45 കോടി ഗെയിമര്‍മാരാണ് 2020-21ല്‍ ഇന്ത്യയിലുണ്ടായിരുന്നത്. പുതിയ ഗെയിമുകള്‍, ഗെയിമിംഗ് ആപ്പുകള്‍, പുതിയ യൂസര്‍മാര്‍ (ഗെയിമേഴ്സ്) പെയ്ഡ് ഗെയിമര്‍മാരുടെ വര്‍ദ്ധന, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധന തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ ഗെയിമിംഗ് മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.

Related posts