കോവിഡിനുശേഷം നൂതനമായ നിരവധി സംരംഭക ആശയങ്ങളാണ് നമുക്ക് ചുറ്റും ഉയര്‍ന്നുവന്നിട്ടുള്ളത്. അവയെല്ലാം ഏറെ വിജയ സാധ്യത ഉള്ളതും മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നവയുമാണ്. ഇന്ന് ബിസിനസ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ പല കാരണങ്ങളാലും അത് പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്നു. സംരംഭക മേഖലയിലേക്ക് എത്താന്‍ പൊടികൈകള്‍ ഒന്നുമില്ല. വ്യക്തമായ ആസൂത്രണത്തോടെ ലക്ഷ്യബോധത്തോടെ മുന്നേറിയാല്‍ എത്ര ചെറിയ ആശയവും വിജയകരമായി മുന്നോട്ട് കൊണ്ടു പോകാനും മികച്ച വരുമാനം നേടാനും സാധിക്കും.
ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം അത് നിങ്ങളുടെ പാഷന്‍ ആണോ എന്ന് ചിന്തിക്കുക. അതിനൊപ്പം സംരംഭം മുന്നോട്ട് കൊണ്ടു പോകാനുള്ള കഴിവ് നിങ്ങള്‍ക്കുണ്ടോ, അല്ലെങ്കില്‍ ആ കഴിവ് ആര്‍ജ്ജിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുമോ എന്ന് ആലോചിക്കുക. അതിനുശേഷമേ ബിസിനസിലേക്ക് കടക്കാവൂ. മറ്റൊന്ന് കാലഘട്ടത്തിന് അനുയോജ്യമായ ബിസിനസ് ആകണം തെരഞ്ഞെടുക്കേണ്ടത്. കാരണം ഓരോ മേഖലയിലും നിരവധി മാറ്റങ്ങളാണ് അനുദിനം വന്നുകൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങള്‍ കൃത്യമായി പരിശോധിച്ചതിനുശേഷം മാത്രം ബിസിനസ് തെരഞ്ഞെടുക്കുന്നതാകും നല്ലത്. നിങ്ങളുടെ പാഷന്‍ അനുസരിച്ച് ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനുള്ള സ്‌കില്‍ ഉണ്ടെന്ന് ഉത്തമബോധ്യം ഉണ്ടെങ്കില്‍ മാത്രമേ ഏതൊരു സംരംഭവും തിരഞ്ഞെടുക്കാവൂ. കൂടാതെ ആ ബിസിനസ് നിങ്ങള്‍ ബിസിനസ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന പ്രദേശത്തിന് അനുയോജ്യമാണോ എന്നു കൂടി ചിന്തിച്ചുവേണം തെരഞ്ഞെടുക്കാന്‍. ചെറുകിട സംരംഭകരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമായ പത്ത് ബിസിനസ് ആശയങ്ങളാണ് ഇവിടെ പങ്കുവെക്കുന്നത്.
1. ഓണ്‍ലൈന്‍ ടീച്ചിങ് / കോച്ചിങ്
കോവിഡിനുശേഷം ഏറ്റവും അധികം പ്രചാരം ലഭിച്ച ഒരു രംഗമാണ് ഓണ്‍ലൈന്‍ ടീച്ചിങ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ കോച്ചിങ്. നിരവധി പേര്‍ക്ക് ഈ ആശയം ഒരു വരുമാനമാര്‍ഗമായി മാറി. കോവിഡിന് മുമ്പ് ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആണ് ഉണ്ടായിരുന്നത്. ആ ക്ലാസുകള്‍ക്ക് പലതരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യത ഈ നിയന്ത്രണങ്ങളെയൊക്കെ കാറ്റില്‍ പറത്തി. ലോകത്തിന്റെ ഏതു കോണിലിരുന്നും നിസാര ചെലവില്‍ ഫലപ്രദമായി അവര്‍ ആഗ്രഹിക്കുന്ന സമയത്ത് ക്ലാസുകള്‍ കാണാന്‍ സാധിക്കും എന്നതാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ പ്രത്യേകത. ഏതു മേഖലയിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാന്‍ സാധിക്കും. നിങ്ങള്‍ ഈ മേഖലയില്‍ എക്സ്പെര്‍ട്ട് ആണെങ്കില്‍ ഓണ്‍ലൈന്‍ ടീച്ചിങ് ഒരു സംരംഭമായി തെരഞ്ഞെടുക്കാന്‍ കഴിയും. ഈ കാലഘട്ടത്തില്‍ ഏറ്റവും വിജയകരമായി കൊണ്ടുപോകാന്‍ സാധിക്കുന്ന മേഖലയാണ് ഓണ്‍ലൈന്‍ ടീച്ചിങ്.
2. ആപ്പ് ഡെവലപ്പ്മെന്റ്സ്
എല്ലാവര്‍ക്കും കൈകടത്താവുന്ന മേഖല അല്ലെങ്കിലും സോഫ്ട്വെയര്‍ മേഖലയില്‍ പ്രാവീണ്യമുള്ള ഏതൊരാള്‍ക്കും ശ്രദ്ധിക്കാവുന്ന മേഖലയാണ് മൊബൈല്‍ ആപ്പ് ഡെവലപ്പ്മെന്റ്സ്. മൊബൈല്‍ ആപ്പുകള്‍ക്ക് വളരെ പ്രാധാന്യമുള്ള കാലഘട്ടം കൂടിയാണിത്. സ്മാര്‍ട്ട് ഫോണുകളുടെ കടന്നുവരവോടെ ആപ്പുകള്‍ക്ക് പ്രചാരം ഏറി. വെബ്സൈറ്റിനേക്കാളും ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഒറ്റ ക്ലിക്കില്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇന്ന് ബഹുഭൂരിപക്ഷവും പ്രിഫര്‍ ചെയ്യുന്നത് ആപ്പാണ്. ആപ്പ് ഡെവലപ്മെന്റ് പഠിച്ചെടുക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ വലിയ സാധ്യതയുള്ള കാലഘട്ടമാണിത്. ഒറ്റയ്ക്കോ, ഗ്രൂപ്പായോ ഈ ബിസിനസ് ചെയ്യാവുന്നതാണ്.
3. ക്ലീനിങ് സര്‍വീസ് ഏജന്‍സി
കേള്‍ക്കുമ്പോള്‍ അത്ര ഭംഗിയുള്ള ഒരു ബിസിനസ് മേഖല അല്ലെന്ന് തോന്നുമെങ്കിലും വലിയ സാധ്യതയുള്ള ആശയമാണ് ക്ലീനിങ് സര്‍വീസ് ഏജന്‍സി. ഇന്ന് വളരെ ഫാസ്റ്റായ ലൈഫ്സ്‌റ്റൈല്‍ ആണ് എല്ലാവരുടേയും. വീട് നന്നായി ക്ലീന്‍ ചെയ്യാന്‍ പോലും പലര്‍ക്കും സാധിക്കാറില്ല. ആകെ കിട്ടുന്ന ഒരവധി ദിനം ക്ലീനിങ്ങിനായി മാറ്റിവെക്കുന്നവരാണ് അധികവും. ഒരു സെര്‍വന്റിനെ ക്ലീനിങ്ങിനായി വിളിച്ചാല്‍ അവധി ദിനം പൂര്‍ണമായും അതിനായി ചെലവഴിക്കേണ്ടി വരും. എന്നാല്‍ ഒരു ക്ലീനിങ് ഏജന്‍സിയെ ചുമതലപ്പെടുത്തിയാല്‍ ഒന്നോ രണ്ടോ മണിക്കൂറിനുള്ളില്‍ ക്ലീനിങ് പൂര്‍ത്തിയാക്കി അവര്‍ മടങ്ങും. ഇന്നത്തെ കാലത്ത് അധികം പേരും പ്രിഫര്‍ ചെയ്യുന്നതും ഇത്തരം ഏജന്‍സികളെയാണ്. തികച്ചും വ്യത്യസ്തമായ ക്ലീനിങ് സര്‍വീസ് ഏജന്‍സി എന്ന ആശയത്തിലൂടെ നിങ്ങള്‍ക്ക് മികച്ച വിജയം നേടാന്‍ സാധിക്കും. കുറച്ച് സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഡിമാന്റുള്ള മേഖലയായി ഇതിനെ വളര്‍ത്താനും കഴിയും.
4. ഹോം കെയര്‍ സര്‍വീസ്
കേരളത്തിലെ ഭൂരിഭാഗം യുവാക്കളും പഠനം, ജോലി എന്നീ ആവശ്യങ്ങളുമായി ബന്ധപ്പെട്ട്
വിദേശ രാജ്യങ്ങളിലാണ് താമസം. പ്രായമായ അച്ഛനും അമ്മയും മാത്രമേ നാട്ടിലെ വീടുകളില്‍ ഉണ്ടാകൂ. ഇവര്‍ക്ക് ഒരുപാട് ആവശ്യങ്ങള്‍ ഉണ്ടാകാം. ഈ സാഹചര്യത്തില്‍ നല്ലൊരു ഹോം കെയര്‍ സര്‍വീസ് ആരംഭിക്കുകയാണെങ്കില്‍ ഒരുപാട് പേര്‍ക്ക് അത് സഹായകമാകും. കൂടാതെ നിരവധി പേര്‍ക്ക് ജോലി കൊടുക്കാനും സാധിക്കും. കൂടെ നില്‍ക്കാനും സപ്പോര്‍ട്ട് ചെയ്യാനുമാണ് ആളുകള്‍ വേണ്ടത്. അതുകൊണ്ടു തന്നെ ഹോം കെയര്‍ സര്‍വീസ് പരമാവധി ആളുകളും പ്രയോജനപ്പെടുത്തും. ചെറിയ തോതില്‍ തുടങ്ങിയാലും വലിയ സംരംഭമാക്കി മാറ്റാവുന്ന ബിസിനസ് ആശയമാണിത്.
5. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്
ഇന്ന് മാര്‍ക്കറ്റിങ് രീതികള്‍ അടിമുടി മാറി. പരമ്പരാഗത മാര്‍ക്കറ്റിങ് രീതികള്‍ ആളുകള്‍ അവസാനിപ്പിച്ചു. കസ്റ്റമറെ കൃത്യമായി ടാര്‍ജറ്റ് ചെയ്യാന്‍ കഴിയും എന്ന ഒറ്റ കാരണത്താല്‍ എല്ലാവരും ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെയാണ് ഇന്ന് ആശ്രയിക്കുന്നത്. അത്യാവശ്യം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഒരാള്‍ക്ക് പെട്ടെന്ന് പഠിച്ചെടുക്കാവുന്ന ഒട്ടനവധി അവസരങ്ങള്‍ ഉള്ള മേഖലയാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. വ്യക്തിഗതമായും ടീമായും ഈ സംരംഭം ആരംഭിക്കാന്‍ കഴിയും. പല സ്ഥാപനങ്ങള്‍ക്കും തുടര്‍ച്ചയായി നിങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് സേവനങ്ങള്‍ വേണ്ടിവരും. നല്ലൊരു ടീം ഇതിനായി രൂപീകരിച്ചാല്‍ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്ന സംരംഭമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്.
6. ഫുഡ് ട്രക്ക്
കേരളത്തെ സംബന്ധിച്ച് ടൂറിസം മേഖലയില്‍ മികച്ച അവസരങ്ങള്‍ ഇന്നുണ്ട്. കോവിഡിനുശേഷം വ്യത്യസ്തമായ പദ്ധതികള്‍ സര്‍ക്കാര്‍ ഈ മേഖലയില്‍ നടപ്പാക്കുന്നുമുണ്ട്. വിവിധ രുചികള്‍ തേടി ലോകത്തെവിടെയും സഞ്ചരിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഈ സാധ്യത ഉള്‍പ്പെടുത്തി ആരംഭിക്കാന്‍ കഴിയുന്ന സംരംഭമാണ് ഫുഡ് ട്രക്ക്. വിജയസാധ്യത ഏറെയുള്ള വ്യത്യസ്തമായ ഈ ആശയം പലയിടങ്ങളിലും ഇന്ന് കണ്ടുവരുന്നുണ്ട്. രസകരമായ രീതിയില്‍ ട്രക്ക് മോഡിഫൈ ചെയ്ത് ബിസിനസ് ആരംഭിക്കാം. രാത്രികാലത്താണ് ഫുഡ് ട്രക്കിന് സ്വീകാര്യത കൂടുതല്‍. ഭേദപ്പെട്ട റെസ്റ്റോറന്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഫുഡ് ട്രക്ക് കൊണ്ടുവന്നിടാനും ആളുകള്‍ക്ക് വ്യത്യസ്തമായ ഭക്ഷണം കഴിക്കാനും ഇതിലൂടെ സാധിക്കും. ഒരു സ്ഥലത്ത് പെര്‍മിനന്റ് ആയി റെസ്റ്റോറന്റ് തുടങ്ങുന്നതില്‍ നിന്നും വ്യത്യസ്തമായി എവിടെ വേണമെങ്കിലും ഫുഡ് ട്രക്ക് കൊണ്ട് ഇടാന്‍ സാധിക്കും എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. ഈ സാധ്യത നന്നായി വിനിയോഗിച്ചാല്‍ ഭാവിയില്‍ മികച്ച ബിസിനസായി ഫുഡ് ട്രക്കിനെ മാറ്റാന്‍ സാധിക്കും.
7. ലോണ്‍ കെയര്‍ സര്‍വീസ്
വീട് എന്നത് മാത്രമല്ല ഇന്ന് എല്ലാവരുടെയും സ്വപ്നം. മനോഹരമായ വീടിനൊപ്പം ചുറ്റുപാടും മനോഹരമായി നിര്‍മ്മിച്ച് സൂക്ഷിക്കുന്നവരാണ് ഇന്ന് ഭൂരിഭാഗം ആളുകളും. പലരും മുറ്റം കെട്ടി, ചെടികള്‍ വെച്ചുപിടിച്ച് മനോഹരമായി സൂക്ഷിക്കാറുണ്ട്. എന്നാല്‍ അത് മെയിന്റയ്ന്‍ ചെയ്യാന്‍ ആര്‍ക്കും സമയം കിട്ടാറില്ല. ലോണ്‍ മെയിന്റയ്ന്‍സ് എന്നത് മികച്ച ഒരു ബിസിനസ് ആശയമാണ്. ആരും കൈകടത്താത്ത വളരെ സാധ്യതയുള്ള മേഖല കൂടിയാണ്. സ്റ്റാഫുകളെ ഉള്‍പ്പെടുത്തി ഒരു സ്ഥാപനമായി തന്നെ ഈ ബിസിനസ് ആരംഭിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
8. റിയല്‍ എസ്റ്റേറ്റ്
ഏറെ സാധ്യതയുള്ള മറ്റൊരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. തിരക്കുപിടിച്ച ലൈഫ് ആണ് ഇന്ന് എല്ലാവര്‍ക്കും. സ്വന്തമായി ഒരു ഫ്ളാറ്റോ, വില്ലയോ, അല്ലെങ്കില്‍ സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും അത് കണ്ടുപിടിക്കാന്‍ സമയം കിട്ടാറില്ല. ഇത്തരം
സപ്പോര്‍ട്ട് ചെയ്തു നല്‍കുക ഒരു സ്ഥാപനം ആരംഭിച്ചാല്‍ അത് വലിയ വരുമാനം നിങ്ങള്‍ക്ക് നേടിത്തരും. അതിനുള്ള സ്‌കില്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ കമ്പനിയായി രൂപീകരിച്ച് സ്റ്റാഫുകളെ വെച്ച് ബിസിനസ് ആരംഭിക്കാം.
9. ഗ്രാഫിക് ഡിസൈന്‍
ഇന്ന് വലിയ പ്രാധാന്യമുള്ള ഒരു മേഖലയായി ഗ്രാഫിക് ഡിസൈനിങ് രംഗം വളര്‍ന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ പ്രധാന്യം ഏറി വരുന്ന സാഹചര്യത്തില്‍ ഗ്രാഫിക് ഡിസൈനിന്റെ സാധ്യതകളും വര്‍ധിച്ചു വരികയാണ്. എല്ലാ മേഖലകളിലും ഗ്രാഫിക് ഡിസൈനിന് അനന്തമായ സാധ്യതയുണ്ട്. ആ സാധ്യത മനസിലാക്കി മുന്നോട്ട് നീങ്ങിയാല്‍ ഭാവിയില്‍ മികച്ച സംരംഭമാക്കി മാറ്റാനും സാധിക്കും.
10. പെറ്റ് കെയര്‍ സെന്റര്‍
അനിമല്‍ കെയറിങ് എന്നത് നന്നായി കൈകാര്യം ചെയ്യേണ്ടതാണ്. പലരും പക്ഷികളെയും പെറ്റ് ഡോഗ്സിനെയും വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കിലും നല്ല പരിചരണം നല്‍കാന്‍ കഴിയാറില്ല. അതുപോലെ തന്നെ ടൂര്‍, അല്ലെങ്കില്‍ മറ്റ് യാത്രകള്‍ പോകുമ്പോള്‍ വീട്ടില്‍ പെറ്റ്സുകള്‍ ഒറ്റയ്ക്കാകും. ഇത്തരം സാഹചര്യങ്ങളില്‍ അവയെ സംരക്ഷിക്കാനും പരിചരിക്കാനുമൊക്കെയായി പെറ്റ് ഹോസ്റ്റല്‍ പോലെ ഒരു സ്ഥാപനം ആരംഭിച്ചാല്‍ ഈ കാലഘട്ടത്തില്‍ അത് വിജയിക്കുമെന്നതില്‍ ഒരു സംശയവുമില്ല. താല്‍പ്പര്യമുള്ള മേഖലയാണെങ്കില്‍ മാത്രം നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരാശയം കൂടിയാണിത്.
(പ്രശസ്ത കോര്‍പ്പറേറ്റ് ട്രയിനറും സംരംഭകനും കേരളത്തിലെ പ്രമുഖ ബിടുബി പ്ലാറ്റ്‌ഫോമായ ബിസ്‌ഗേറ്റിന്റെ ചെയര്‍മാനുമാണ് ലേഖകന്‍)