രണ്ട് വര്‍ഷത്തിനകം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ വായ്പാ ആസ്തി 10,000 കോടി രൂപയായി ഉയര്‍ത്തുമെന്ന് സി.എം.ഡി സഞ്ജയ് കൗള്‍ പറഞ്ഞു. കെ.എഫ്.സിയുടെ 70-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യയിലൂന്നിയായിരിക്കും ലക്ഷ്യം കൈവരിക്കുക. സമയബന്ധിത ഉപഭോക്തൃസേവനം ഉറപ്പാക്കാന്‍ കൂടുതല്‍ ബ്രാഞ്ച് ഓഫീസുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.