കൊച്ചി കപ്പല്‍ശാലയ്ക്ക് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കാന്‍ ഐ.എന്‍.എസ് വിക്രാന്തിന്റെ വിജയകരമായ പൂര്‍ത്തീകരണം സഹായിക്കുമെന്ന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്.നായര്‍ പറഞ്ഞു. വിന്‍ഡ് എനര്‍ജിയിലൂടെ പ്രവര്‍ത്തിക്കുന്ന രണ്ട് കപ്പലുകള്‍ക്കുള്ള 1,000 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായി ആറ് കപ്പലുകള്‍ക്ക് വരെ ഓര്‍ഡര്‍ പ്രതീക്ഷിക്കുന്നു.
മന്ത്രി പി.രാജീവിന്റെ പ്രതിമാസ മുഖാമുഖ പരിപാടിയായ ‘ഡയലോഗ് വിത്ത് പി.ആര്’ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കൊപ്പമുള്ള നോര്‍വെ സന്ദര്‍ശനത്തില്‍ കൊച്ചിന് ഷിപ്പ്യാര്ഡിനെക്കുറിച്ച് അവര്‍ വലിയ മതിപ്പ് പ്രകടിപ്പിച്ചത് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി. മന്ത്രി രാജീവിന്റെ ഫേസ്ബുക്ക് പേജിലൂടെയും യു ട്യൂബ് ചാനലിലൂടെയുമാണ് അഭിമുഖ സംപ്രേഷണം.