വിദേശത്ത് വിദ്യാഭ്യാസവും ജോലിയും ലക്ഷ്യമിടുന്നവര്‍ക്ക് സഹായവുമായി ഇന്‍ഫിനിറ്റി പ്ലസ്

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി ലോകത്തിന്റെ ഏതറ്റംവരെയും പോകാന്‍ തയ്യാറുള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും. പ്ലസ്ടു പഠനശേഷം വിദേശത്ത് ഉപരിപഠനവും മികച്ച ജോലിയും സ്വപ്നം കാണുന്നവരാണ് പുതുതലമുറക്കാര്‍. വിദേശവിദ്യാഭ്യാസത്തിന്റെ സാധ്യത വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ നിരവധി സ്ഥാപനങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കാനഡ, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത രാജ്യങ്ങള്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഉദാരമാക്കിയതോടെ മലയാളികള്‍ കൂടുതലായി വിദേശത്ത് തങ്ങളുടെ വിദ്യാഭ്യാസവും കരിയറും സ്വപ്നം കണ്ടുതുടങ്ങിയിട്ടുണ്ട്. വിദേശത്ത് പഠനം, ജോലി, ജോലി കിട്ടിയാല്‍ അവിടെ സ്ഥിരതാമസം ഇതാണ് മിക്കവരുടെയും ആഗ്രഹം. ഈ സാഹചര്യത്തില്‍ വിദേശവിദ്യാഭ്യാസം നേടുന്നതിനായി വിദ്യാര്‍ഥികളെ സഹായിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങള്‍ കേരളത്തിലും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സേവനമികവുകൊണ്ട് ശ്രദ്ധേയമായ ഈ രംഗത്തെ മുന്‍നിര സ്ഥാപനമാണ് ഇന്‍ഫിനിറ്റി പ്ലസ് സ്റ്റഡി എബ്രോഡ് ആന്റ് ഇമിഗ്രേഷന്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഇന്‍ഫിനിറ്റി പ്ലസിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍ ഈസ്റ്റ് ലണ്ടനിലെ…

കേരളത്തിലെ എമര്‍ജിങ് ബ്രാന്‍ഡുകളില്‍ ഒന്നായി ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്

സാങ്കേതികവിദ്യയുടെ വളര്‍ച്ച ലോകത്താകമാനം സൃഷ്ടിച്ചിരിക്കുന്ന മാറ്റം ചെറുതല്ല. ദിനംപ്രതി നിരവധി മാറ്റങ്ങള്‍ക്കാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നത്. സാങ്കേതിക വിദ്യയുടെ ഈ വളര്‍ച്ച ഡിജിറ്റല്‍ ജോലികളുടെ പ്രാധാന്യവും വര്‍ധിപ്പിച്ചു. ചെറുകിട സംരംഭകര്‍ മുതല്‍ വന്‍കിട സ്ഥാപനങ്ങള്‍ വരെ ഇന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനെ ആശ്രയിക്കുന്നു. ഏതൊരു സംരംഭത്തെയും മുന്നോട്ടുനയിക്കാന്‍ സഹായിക്കുന്ന ശക്തമായ ചാലകമാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്. പഴയ മാര്‍ക്കറ്റിങ് രീതികളെ അപേക്ഷിച്ച് കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആളുകളിലേക്ക് ബിസിനസിനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ സാധ്യത മുന്നില്‍ കണ്ട് കോഴിക്കോട് സ്വദേശി ടോണി മാത്യു ആരംഭിച്ച ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കേരളത്തിലെ മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിങ് /ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്പനികളില്‍ മികവുറ്റതാണ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള ടോണി 2018 ലാണ് ഡിജിറ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആരംഭിക്കുന്നത്. കരിയറിലെ ആദ്യകാലങ്ങളില്‍ കണ്ടന്റ് റൈറ്റര്‍,…

ആശയമുണ്ടോ? എങ്കില്‍ ഹാപ്പിയാകാം സാജിനെപോലെ!

ആശയം മികച്ചതാണെങ്കില്‍, അത് പ്രാവര്‍ത്തികമാക്കാനുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒരു സംരംഭകനാകാന്‍ സാധിക്കുമോ? നിസംശയം പറയാം ആര്‍ക്കും തുടങ്ങാം ഒന്നാന്തരമൊരു ബിസിനസ്. കോട്ടയം കുറവിലങ്ങാട് സ്വദേശി സാജ് ഗോപി സ്വന്തം പാഷനെ മുറുകെ പിടിച്ചാണ് സംരംഭക ലോകത്തേക്ക് എത്തിയതും അത് വിജയിപ്പിച്ചതും. ആരും കൈകടത്താത്ത, അത്ര പരിചിതമല്ലാത്ത കോക്ക്‌ടെയില്‍ ബാര്‍ടെന്‍ഡിങ് എന്ന ആശയം സാജിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു. മാസം മികച്ച വരുമാനമാണ് ബാര്‍ടെന്‍ഡിങ്ങിലൂടെ ഇദ്ദേഹം സമ്പാദിക്കുന്നത്. ബാര്‍ടെന്‍ഡിങ് എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍വെക്കുന്നവര്‍ ഉണ്ടാകാം. പക്ഷെ സാജിന് ഇത് ജീവിത മാര്‍ഗമാണ്. വിദേശരാജ്യങ്ങളില്‍ മാത്രം പ്രചാരമുള്ള ബാര്‍ടെന്‍ഡിങ് ഈ അടുത്തകാലത്താണ് കേരളത്തില്‍ സുപരിചിതമായത്. ഇന്ന് ആഘോഷങ്ങളുട മുഖച്ഛായ തന്നെ മാറി. വിളമ്പുന്ന ഭക്ഷണത്തിന്റെ രുചി വൈവിധ്യങ്ങളിലും അടിമുടി മാറ്റം വന്നു. കോക്ക്‌ടെയില്‍ കൗണ്ടറുകള്‍ ഭക്ഷണ സംസ്‌ക്കാരത്തിന്റെ ഭാഗമായി. പ്രീമിയം ബാറുകളിലും പ്രീമിയം ഹോട്ടലുകളിലും മാത്രമാണ് ആദ്യ കാലത്ത് കോക്ക്ടെയില്‍…

Keeping fashion and tradition together makes Kerala Saree Boutique unique

Kerala culture and tradition is sustained by the Malayalees. Traditional dresses of Kerala are all about purity and elegance. It reflects the rich Malayali culture. Women’s minds have always been very much attached to the concept of saree. Sweta Venugopal, Mini Krishnan and Arathy Murali are three women who have achieved entrepreneurial success by capitalizing on the endless possibilities of that love for sarees. They are natives of Shornur, Palakkad. They have became entrepreneurs due to the lockdown during the Covid era. When they were stuck at home during the…

ലോകം ചുറ്റി നേടിയ സംരംഭക വിജയം

ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമാണെങ്കില്‍ അത് നടക്കുമെന്ന് പറഞ്ഞു കേട്ടിട്ടില്ലേ, അത് ശരിവെക്കുന്നതാണ് ഇര്‍ഷാദിന്റെ സംരംഭക ജീവിതം. കോവിഡും ലോക്ക്ഡൗണും തീര്‍ത്ത പ്രതിസന്ധിയാണ് ഇദ്ദേഹത്തെ ഒരു സംരംഭകനാക്കി മാറ്റിയത്്. പഠനത്തിനുശേഷം ഏറെ ആഗ്രഹിച്ചു നേടിയ ജോലി കോവിഡില്‍ കൈവിട്ടുപോയപ്പോള്‍ സ്വപ്നതുല്യമായ കാര്യങ്ങളാണ് ഇര്‍ഷാദ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിച്ചത്. കേരളത്തിലെ ഏറ്റവും മികച്ച ട്രാവല്‍ കമ്പനികളിലൊന്നായ യാത്രാ ബുക്കിങ്ങിന്റെ അമരക്കാരനാണ് ഇരുപത്തിയഞ്ചുകാരനായ ഇര്‍ഷാദ്. ഇഷ്ടപ്പെട്ട യാത്രകളെ കഷ്ടപ്പെട്ട് സ്വന്തമാക്കുന്നവരാണ് നമ്മളില്‍ ഏറിയപങ്കും. അങ്ങനെ ഇഷ്ടപ്പെട്ടു നടത്തിയ യാത്രകളിലൂടെ സ്വന്തമായൊരു ട്രാവല്‍ കമ്പനി ഇര്‍ഷാദ് സ്വന്തമാക്കി. യാത്രാ പ്രേമികള്‍ക്ക് കണ്ണടച്ച് വിശ്വസിക്കാവുന്ന ഏറ്റവും മികച്ച സ്ഥാപനമാണ് യാത്രാ ബുക്കിങ്. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ ആസ്ഥാനമായി മൂന്ന് വര്‍ഷം മുന്‍പാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ഫിസിയോതെറാപ്പിസ്റ്റായിരുന്ന ഇര്‍ഷാദിന്റെ ഉന്നത വിദ്യാഭ്യാസമൊക്കെ കോയമ്പത്തൂരിലായിരുന്നു. പഠനകാലത്ത് വീട്ടില്‍ പറയാതെ ചെറിയ യാത്രകള്‍ പോകുമായിരുന്ന ഇര്‍ഷാദിന്റെ…

Shaping the Future Innovators

Our kids are our future. Aren’t we as parents, teachers and as a community toiling day in and day out to provide our kids the best of the facilities available so that we can unleash the full potential of each child, paving the way for a satisfying and prosperous life ahead and eventually making this world a conducive place for growth for our future generations? When it comes to the education of our kids, the best of schools and colleges are sought for. It’s a fact that every year thousands of engineers,…

എഴുതിത്തള്ളിയ കടബാധ്യത: അഞ്ച് വര്‍ഷത്തിനിടയില്‍ തിരിച്ചു പിടിച്ചത് 13% മാത്രം

കഴിഞ്ഞ 5 വര്‍ഷത്തിനിടെ ബാങ്കുകള്‍ സാങ്കേതികമായി എഴുതിത്തള്ളിയ ഏകദേശം 10 ലക്ഷം കോടി രൂപയില്‍ 13 ശതമാനത്തോളം മാത്രമേ തിരിച്ചുപിടിക്കാനായിട്ടുള്ളുവെന്ന് വ്യക്തമാക്കി റിസര്‍വ് ബാങ്കിന്റെ വിവരാവകാശ മറുപടി. സാങ്കേതികമായി കടബാധ്യത എഴുതിത്തള്ളുമ്പോള്‍, ആ തുക ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ ആസ്തിയുടെ ഗണത്തില്‍നിന്ന് ഒഴിവാക്കും. നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) കുറയ്ക്കുന്നതിന്റെ ഭാഗമാണിത്. എന്നാല്‍, ബാങ്ക് ശാഖയുടെ കിട്ടാക്കട കണക്കില്‍ അതു തുടരും. പണം തിരിച്ചുപിടിക്കാനുള്ള നടപടികളും തുടരണം.10 ലക്ഷം കോടി രൂപയോളം ഒഴിവാക്കിയതു വഴി ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി ഏകദേശം പകുതിയായി കുറഞ്ഞു. ഇതില്‍ ഏകദേശം 1.32 കോടി രൂപ മാത്രമാണ് ബാങ്കുകള്‍ക്ക് തിരിച്ചുപിടിക്കാനായത്. 10 ലക്ഷം കോടിയില്‍ 7.34 ലക്ഷം കോടിയും പൊതുമേഖലാ ബാങ്കുകളുടേതാണ്. ഇതില്‍ തന്നെ എസ്ബിഐയുടെ മാത്രം 2.04 ലക്ഷം കോടി രൂപയും.

സെയ്ക്കര്‍സ് – ഡ്രസ്സ് പ്രിന്റിങ് രംഗത്തെ വിശ്വസ്ത ബ്രാന്‍ഡ്

കോവിഡ് കവര്‍ന്നെടുത്ത ആഘോഷങ്ങളുടെ വീണ്ടെടുപ്പായിരുന്നു കഴിഞ്ഞ ഓണക്കാലം. വിവിധ വര്‍ണങ്ങളിലുള്ള ടീ ഷര്‍ട്ടില്‍ കഥകളിയുടെയും പൂക്കളുടെയും ഡിസൈന്‍ പ്രിന്റായിരുന്നു ഇത്തവണത്തെ ഓണം ഡ്രസിങിലെ ഹൈലൈറ്റ്. ഇത്തരം മിക്ക പ്രിന്റ് ഓണ്‍ ഡിമാന്റ് ടീ ഷര്‍ട്ടുകള്‍ക്ക് പിന്നിലും പ്രവര്‍ത്തിച്ചത് തിരുപ്പൂരുള്ള സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് എന്ന സ്ഥാപനമാണ്. പട്ടാമ്പിക്കാരനായ സുഹൈല്‍ സക്കീര്‍ ഹുസൈന്‍ എന്ന യുവ സംരംഭകനാണ് ട്രെന്‍ഡ് സെറ്ററായ നൂതന സംരംഭത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ടീ ഷര്‍ട്ടുകളില്‍ കസ്റ്റമറുടെ ആവശ്യപ്രകാരമുള്ള പിക്ചറോ ലോഗോയോ നെയിമോ ഇംപോര്‍ട്ടഡ് മെഷിന്റെ സഹായത്തോടെ പ്രിന്റ് ചെയ്തുനല്‍കുകയാണ് സെയ്ക്കര്‍സ് ക്ലോത്തിങ്‌സ് പ്രധാനമായും ചെയ്യുന്നത്. കസ്റ്റമൈസ്ഡ് സൈസ് ആന്റ് പ്രിന്റ് ഡിഗ്രി പഠനകാലത്ത് തന്നെ സുഹൈല്‍ ടീഷര്‍ട്ടുകള്‍ കടകളില്‍ നിന്നും വാങ്ങി പ്രിന്റു ചെയ്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിരുന്നു. പഠനശേഷമാണ് ടെക്സ്റ്റല്‍ സിറ്റിയായ തിരുപ്പൂരില്‍ ബിസിനസിന് തുടക്കമിട്ടത്. വളരെ പരിമിതമായ സൗകര്യങ്ങളോടെയാണ് ഫാക്ടറി ആരംഭിച്ചതെങ്കിലും ക്വാളിറ്റിയില്‍…

ഇ-കൊമേഴ്‌സില്‍ വ്യാജ റിവ്യു തടഞ്ഞ് കേന്ദ്രം

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ കൂലിക്ക് ആളെ വച്ച് എഴുതിക്കുന്നതോ വിലയ്ക്ക് വാങ്ങുന്നതോ ആയ ഓണ്‍ലൈന്‍ റിവ്യൂകള്‍ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്ന് കേന്ദ്രം. ഉല്‍പന്നം വാങ്ങിയവര്‍ക്ക് റിവ്യു എഴുതുന്നതിന് റിവാഡ് പോയിന്റോ മറ്റോ നല്‍കുന്നുണ്ടെങ്കില്‍ അക്കാര്യം റിവ്യുവില്‍ രേഖപ്പെടുത്തിയിരിക്കണം. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ ഉല്‍പന്നങ്ങള്‍ക്ക് വ്യാജ റിവ്യു നല്‍കി ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതി തടയാനുള്ള കേന്ദ്ര ചട്ടക്കൂടിന്റെ ഭാഗമാണ് ഈ വ്യവസ്ഥകള്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് ആണ് ഇതുസംബന്ധിച്ച മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരും. താല്‍പര്യമുള്ള കമ്പനികള്‍ക്ക് ബിഐഎസ് സര്‍ട്ടിഫിക്കേഷന്‍ എടുക്കാം. വ്യാജ റിവ്യു വ്യാപകമായാല്‍ അടുത്തപടിയായി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാക്കും.

ഇത് ഹണി ഹഗിന്റെ സക്സസ് സ്റ്റോറി

ബേക്കറി പ്രൊഡക്റ്റ്‌സ് അലര്‍ജിയായിരുന്ന തന്റെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി മാത്രം ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി, അതിനെ പിന്നീട് ഹണി ഹഗ് എന്ന ബ്രാന്‍ഡ് ആക്കി വളര്‍ത്തിയ കൊയിലാണ്ടിക്കാരി ഫാത്തിമയുടെ മധുരമുള്ള കഥ ആരംഭിക്കുന്നത് ഒരു സാധാരണ ഹോം മെയ്ക്കറില്‍ നിന്നാണ്. ഹോം മെയ്ക്കിങ് പാഷനായി മാറിയപ്പോള്‍ പിന്നേട് അതിനെ പ്രൊഫഷനാക്കി മാറ്റാനുള്ള ശ്രമമായിരുന്നു. ഫാത്തിമ സംഘടിപ്പിച്ച മെല്‍റ്റിങ് മെമ്മറീസ് എന്ന ചോക്ലേറ്റ് എക്‌സ്‌പോ കേരളത്തിലെ തന്നെ ഈ മേഖലയിലെ ആദ്യ പ്രൈവറ്റ് എക്‌സ്‌പോയായി മാറുകയും ചെയ്തു. ഹോം മെയ്ക്കറില്‍ നിന്നും ഹോം ബേക്കറിലേക്ക് സ്വന്തമായി ഒരു കൊച്ചു സംരംഭം എല്ലാ വീട്ടമ്മമാരെയും പോലെ ഫാത്തിമ ആഗ്രഹിച്ചിരുന്നു. യൂട്യൂബ് ചാനലും ഓണ്‍ലൈന്‍ ബുട്ടീക്കും പരീക്ഷിച്ചെങ്കിലും അതൊന്നും സംരംഭകയെന്ന നിലയില്‍ സന്തോഷിപ്പിച്ചിരുന്നില്ല. ആ സമയത്താണ് മക്കളായ ഇസയ്ക്കും മറിയത്തിനും ബേക്കറി ഫുഡിനോടുള്ള അലര്‍ജി ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് ഫാത്തിമ പറയുന്നു. കേക്ക്, ചോക്ലേറ്റ്,…