ജനകീയവത്കരണത്തിലേക്ക് കേരള ടൂറിസം

കോവിഡ് മഹാമാരി തകര്‍ത്തെറിഞ്ഞ കേരളത്തിലെ പ്രമുഖ സംരംഭക മേഖലയായ ടൂറിസം തിരിച്ചുവരവിന്റെ പാതയിലാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ മുഖ്യപങ്കുവഹിക്കുന്ന ടൂറിസം മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപങ്ങളും ഇന്നൊവേറ്റീവ് ആയ വിവിധ പദ്ധതികളും കടന്നുവരുന്നു. തദ്ദേശീയരും വിദേശീയരുമായ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ ഡെസ്റ്റിനേഷനുകളും കേരളത്തില്‍ ഒരുങ്ങുകയാണ്. ഇതോടൊപ്പമാണ് സംസ്ഥാനത്ത് കേട്ടുകേള്‍വി പോലും ഇല്ലാതിരുന്ന കാരവന്‍ ടൂറിസവും കോണ്‍ഷ്യസ് ട്രാവലും പോലെയുള്ള വ്യത്യസ്തരം ആശയങ്ങള്‍ നടപ്പിലാക്കുന്നത്. ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നതാകട്ടെ, സംസ്ഥാന മന്ത്രിസഭയില്‍ മികച്ച പ്രകടനവുമായി ജനകീയ അംഗീകാരം നേടിയെടുത്ത ടൂറിസം – പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും. കേരളത്തിലെ ടൂറിസം മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ട് മുന്നേറുന്ന, ടൂറിസ്റ്റുകള്‍ക്കും ടൂറിസം സംരംഭകര്‍ക്കും ഫലപ്രദമാകുന്ന നിരവധി പദ്ധതികളിലൂടെ കേരള ടൂറിസത്തിന്റെ മുഖച്ഛായ മാറ്റാന്‍ ശ്രമിക്കുന്ന മന്ത്രി മുഹമ്മദ് റിയാസുമായുള്ള അഭിമുഖത്തില്‍ നിന്ന്. ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ ഒരു വര്‍ഷത്തിനുള്ളില്‍ 100…

കുറഞ്ഞ ചെലവില്‍ ഒരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാൻ ഡിജിബിസ്

പണം മാത്രമല്ല മറ്റെല്ലാ സാഹചര്യങ്ങളും ഒത്തുവന്നാല്‍ മാത്രമേ ഒരാള്‍ക്ക് വീട് നിര്‍മാണത്തിലേക്ക് കടക്കാനാകൂ. അതുകൊണ്ടുതന്നെ വീടെന്നത് ഓരോ വ്യക്തിയുടേയും ഏറെക്കാലമായുള്ള സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമാണ്. ഗൃഹനിര്‍മാണ സങ്കല്‍പ്പങ്ങള്‍ അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച് വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ഒട്ടേറെ കണ്‍സ്ട്രക്ഷന്‍ കമ്പനികളുമുണ്ട്. അതില്‍നിന്ന് വിശ്വാസ്യതയും ഗുണമേന്മയുള്ളതുമായ വീടുകള്‍ കുറഞ്ഞ ചെലവില്‍ നിര്‍മിച്ചു നല്‍കുന്ന സ്ഥാപനങ്ങളെ കണ്ടെത്തുകയെന്നത് വീട് നിര്‍മാണത്തിനു മുമ്പുള്ള വെല്ലുവിളിയാണ്. അവിടെയാണ് ഉപഭോക്താവിന് കണ്ണുമടച്ച് വിശ്വസിക്കാന്‍ കഴിയുന്ന സ്ഥാപനമായി ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാറുന്നത്. സാധാരണക്കാരുടെ സ്വപ്നത്തിനോടൊപ്പം നിന്ന് ഗൃഹനിര്‍മാണ മേഖലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്ഥാപനമാണ് ഡിജിബിസ് ബില്‍ഡ് ഓണ്‍ ക്വാളിറ്റി റേറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി. ചെറുതാണെങ്കിലും ഭംഗിയുള്ള ഒരു വീട് നിര്‍മിക്കാന്‍ ലക്ഷങ്ങള്‍ നീക്കിവെക്കേണ്ടി വരും. കുതിച്ചുയരുന്ന നിര്‍മാണ സാമഗ്രികളുടെ വില വര്‍ധനവ് വീട്…

കരിയര്‍ കളറാക്കാം ആര്‍ ജെ ക്ലാസസിനോടൊപ്പം

ഭാവിയില്‍ നല്ലൊരു അധ്യാപിക ആകണമെന്നായിരുന്നു അമ്മുവിന്റെ ആഗ്രഹം. പഠനത്തില്‍ മിടുക്കിയായിരുന്ന അവള്‍ ഇടക്കാലത്ത് ചില വിഷയങ്ങള്‍ക്ക് പിന്നിലായി. ഈ പ്രശ്‌നം സദാസമയം അവളെ അലട്ടിക്കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരുദിവസം കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ട് ഒരു ക്ലാസ് സ്‌കൂളില്‍ സംഘടിപ്പിച്ചു. ആ ക്ലാസില്‍ നിന്നും ലഭിച്ച ആശയം അവളുടെ പഠനത്തില്‍ ഉണ്ടാക്കിയ മാറ്റം ചെറുതായിരുന്നില്ല. അമ്മുവിന്റെ പഠനരീതിയിലുണ്ടായ നിസാര പ്രശ്‌നമാകാം ആ കുട്ടിയെ പഠനത്തില്‍ പിന്നിലാക്കിയത്. എന്നാല്‍ കൃത്യമായ മാര്‍ഗനിര്‍ദേശത്തിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ സാധിച്ചപ്പോള്‍ അവളുടെ പഠനവും കളര്‍ഫുള്‍ ആയി. അമ്മുവിനെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ നമുക്ക് ചുറ്റുമുണ്ടാകാം. നിസാര പ്രശ്‌നങ്ങളായിരിക്കാം കുട്ടികളെ പഠനത്തില്‍ പിന്നിലാക്കുന്നത്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തി മികച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാല്‍ അവര്‍ക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാന്‍ സാധിക്കും. വിദ്യാര്‍ത്ഥികളുടെ പഠനവൈകല്യങ്ങളെ തിരിച്ചറിഞ്ഞ് അത് മറികടക്കാനും അവരുടെ ബഹുമുഖ വികാസത്തിനുമായി കൊല്ലം ആയൂരില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ആര്‍…

റീട്ടെയില്‍ ബിസിനസ് നല്‍കുന്നത് മികച്ച ഷോപ്പിങ് എക്സ്പീരീയന്‍സ് – അഭിമന്യു ഗണേഷ്

1947ല്‍ കൊല്ലം പട്ടണത്തില്‍ ഫിലിപ്സ് റേഡിയോയുടെ വില്‍പനയ്ക്കായി തൂത്തുക്കുടിയില്‍ നിന്നുള്ള സഹോദരങ്ങളായ ഡി അരുണാചലവും ഡി തിലകരാജനും ഒരു കട ആരംഭിക്കുന്നു. ക്വയിലോണ്‍ റേഡിയോ സര്‍വീസ് എന്നു പേര് നല്‍കിയ ആ കട വളര്‍ന്ന് ദക്ഷിണേന്ത്യയിലെ തന്നെ മികച്ച റീട്ടെയില്‍ ബ്രാന്‍ഡുകളില്‍ ഒന്നായ ക്യൂആര്‍എസ് ആയിമാറിയത് പില്‍കാല ചരിത്രം. സ്വതന്ത്ര ഇന്ത്യയോളം പാരമ്പര്യമുള്ള ക്യൂആര്‍എസിന്റെ ജൈത്രയാത്ര ഇന്ത്യയിലെ റീട്ടെയില്‍ ബ്രാന്‍ഡുകളുടെ വിജയത്തിന്റെ രേഖപ്പെടുത്തല്‍ കൂടിയാണ്. റേഡിയോ വളരെ അപൂര്‍വമായിരുന്ന കാലത്ത് അതിനായി ഷോറൂം ആരംഭിച്ച ദീര്‍ഘദര്‍ശികളായ സഹോദരങ്ങളുടെ പിന്‍തലമുറയാണ് ഇന്ന് ക്യൂആര്‍എസിനെ നയിക്കുന്നത്. മൂന്നാതലമുറക്കാരനും ഡയറക്ടറുമായ അഭിമന്യു ഗണേഷ് ക്യൂആര്‍എസ് എന്ന ബ്രാന്‍ഡിന് പുതിയമുഖം നല്‍കുന്നതില്‍ മുഖ്യപങ്ക് വഹിച്ചയാളാണ്. റീട്ടെയില്‍ ശ്യംഖലയുടെ നേതൃത്വത്തിലിരിക്കുമ്പോഴും ഇകൊമേഴ്സിനെ വളരെ പോസിറ്റീവായാണ് അദ്ദേഹം കാണുന്നത്. ഓണ്‍ലൈന്‍ വ്യാപാരം റീട്ടെയില്‍ ഷോപ്പുകള്‍ക്ക് തിരിച്ചടിയാകുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നു അഭിമന്യു ഗണേഷ് വ്യക്തമാക്കുന്നു. ഇകൊമേഴ്സും പ്രൊഡക്ട്…

സ്വര്‍ണവ്യാപാരം എക്കാലവും നിലനില്‍ക്കുന്ന മികച്ച റീട്ടെയില്‍ ബിസിനസ് – രാജീവ് പോള്‍ ചുങ്കത്ത്

ചുങ്കത്ത് ജ്വല്ലറിക്ക് സ്വര്‍ണവുമായുള്ള ബന്ധം ആരംഭിക്കുന്നത് പവന് പന്ത്രണ്ട് രൂപയുണ്ടായിരുന്നപ്പോഴാണ്. ഒരുനൂറ്റാണ്ടിനു ശേഷം വില നാല്‍പതിനായിരത്തോട് അടുക്കുമ്പോഴും റീട്ടെയില്‍ ജ്വല്ലറി രംഗത്ത് വിശ്വസനീയ നാമമായി ചുങ്കത്ത് തുടരുന്നു. കേരളത്തിലെ ആദ്യത്തെ 916 ഹോള്‍മാര്‍ക്ക് ജ്വല്ലറി ഷോറൂമെന്ന അംഗീകാരം കൊല്ലം ഷോറൂം സ്വന്തമാക്കിയത് രാജീവ് പോള്‍ ചുങ്കത്ത് എന്ന മാനേജ്‌മെന്റ് വിദഗ്ധന്റെ കീഴിലാണ്. ചുങ്കത്ത് ജ്വല്ലറിയിലെ മൂന്നാം തലമുറക്കാരനായ രാജീവ് എഞ്ചിനിയറിങും എംബിഎയും പൂര്‍ത്തിയാക്കി 1994ലാണ് മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. പ്രമുഖ ജ്വല്ലറികള്‍ക്കെല്ലാം ഇകൊമേഴ്സ് വെബ്സൈറ്റുകള്‍ ഉണ്ടെങ്കിലും അതിനൊന്നും റീട്ടെയില്‍ സ്വര്‍ണവ്യാപാരത്തെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു 28 വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ രാജീവ് പോള്‍ ചുങ്കത്ത് പറയുന്നു. ഇകൊമേഴ്‌സും ഗോള്‍ഡും സ്വര്‍ണത്തെ ഇമോഷണല്‍ അസറ്റായാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ ആഭരണങ്ങള്‍ എത്ര വലുതോ ചെറുതോ ആകട്ടെ നേരിട്ട് കണ്ട് അണിഞ്ഞു നോക്കി വാങ്ങാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്യൂരിറ്റിയും വിശ്വാസ്യതയും…

റീട്ടെയില്‍ ബിസിനസില്‍ ഇനി മാറ്റങ്ങളുടെ കാലം- ഗോപു നന്തിലത്ത്

മലയാളികളുടെ ഗൃഹോപകരണ വൈവിധ്യത്തൊടൊപ്പം വളര്‍ന്നു വലുതായ റീട്ടെയില്‍ ബ്രാന്‍ഡാണ് നന്തിലത്ത് ജി മാര്‍ട്ട്. 1984ല്‍ തൃശൂരിലെ കുറുപ്പം റോഡില്‍ ഗോപു നന്തിലത്ത് എന്ന യുവാവ് ഗൃഹോപകരണ വില്‍പനയ്ക്കായി നന്തിലത്ത് ഏജന്‍സീസ് എന്ന പേരില്‍ ഒരു ഷോപ്പ് ആരംഭിച്ചു. ടെലിവിഷനില്‍ മലയാള സംപ്രേക്ഷണം ഉടന്‍ ആരംഭിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഈ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് റേഡിയോയ്ക്കും മിക്സിക്കും ഒപ്പം ഏതാനും ടെലിവിഷനുകളും നന്തിലത്ത് ഏജന്‍സീസില്‍ വില്‍പനയ്ക്കായി വെച്ചിരുന്നു. പ്രതീക്ഷ തെറ്റിയില്ല, 1985ല്‍ മലയാളം സംപ്രേക്ഷണം ആരംഭിച്ചു. അതോടെ ടെലിവിഷന്റെ വില്‍പന കുതിച്ചുയര്‍ന്നു. ഒപ്പം നന്തിലത്തിന്റെയും. 2005ല്‍ നന്തിലത്ത് ഏജന്‍സീസ് നന്തിലത്ത് ജി മാര്‍ട്ടായി രൂപാന്തരപ്പെട്ടു. ഇന്ന് കേരളത്തില്‍ നന്തിലത്തിന്റെ 43 ഷോറുമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നാലു പതിറ്റാണ്ടായി കേരളത്തിലെ റീട്ടെയില്‍ ബിസിനസില്‍ പകരം വെക്കാന്‍ ഇല്ലാത്ത നാമമാണ് ഗോപു നന്തിലത്തും നന്തിലത്ത് ജി മാര്‍ട്ടും. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍…

കസ്റ്റമര്‍ സാറ്റിസ്ഫാക്ഷന് പൂര്‍ണത നല്‍കുന്നത് റീട്ടെയില്‍ ബിസിനസ് – വി എ അജ്മല്‍

റീട്ടെയില്‍ ബിസിനസ് രംഗത്ത് കേരളത്തിന്റെ വിജയമാതൃകയായി ദേശീയതലത്തില്‍പോലും ശ്രദ്ധനേടിയ ബ്രാന്‍ഡ് ആണ് വി എ അജ്മലിന്റെ നേതൃത്വത്തിലുള്ള അജ്മല്‍ ബിസ്മി ഗ്രൂപ്പ്. മലയാളിയുടെ ഷോപ്പിങ് സംസ്‌കാരത്തില്‍ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ക്കുകൂടി ഇടം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ബിസ്മി ഗ്രൂപ്പിന്റെ തുടക്കം 2003ല്‍ കൊച്ചിയിലായിരുന്നു. ഹോം അപ്ലെയിന്‍സസുകള്‍ക്കും ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുമായി തുടങ്ങിയ സ്ഥാപനം എണ്ണൂറു കോടി വിറ്റു വരവുള്ള കേരളത്തിലെ ഏറ്റവും വലിയ റിട്ടെയില്‍ ശൃംഖലയായി മാറുകയായിരുന്നു. ഷോറൂമുകളുടെ വലുപ്പത്തിന്റെ കാര്യത്തിലും നമ്പര്‍ വണ്ണാണ് ബിസ്മി. നാല്‍പതിനായിരം ചതുരശ്രയടിയിലാണ് ഓരോ ബിസ്മി ഹൈപ്പര്‍മാര്‍ക്കറ്റും സ്ഥിതിചെയ്യുന്നത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് മാത്രമായി ഷോറൂം എന്ന സാധാരണ കണ്‍സെപ്റ്റ് പൊളിച്ചെഴുതി അവയെ സൂപ്പര്‍ മാര്‍ക്കറ്റുകളുമായി ചേര്‍ത്ത് ഹൈപ്പര്‍മാര്‍ക്കറ്റുകളാക്കി അവതരിപ്പിച്ച വിജയകഥ കൂടി ബിസ്മി ഗ്രൂപ്പിന് പറയാനുണ്ട്. ലോകം ഗാഡ്ജറ്റുകളിലേക്ക് ചുരുങ്ങി, ഇകൊമേഴ്സിന് പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലത്തും റീട്ടെയില്‍ ബിസിനസിന്റെ ഭാവിയെ ഏറെ പ്രതീക്ഷയോടെയാണ് അജ്മല്‍…

നികുതിവരുമാന വളര്‍ച്ച: കേരളത്തിന് രണ്ടാം സ്ഥാനം

നടപ്പുസാമ്പത്തിക വര്‍ഷം രാജ്യത്തെ സംസ്ഥാനനികുതി വരുമാനത്തിലെ വളര്‍ച്ചാനിരക്കില്‍ കേരളം രണ്ടാംസ്ഥാനത്ത്. 41 ശതമാനം വളര്‍ച്ചയോടെ ഏപ്രില്‍-സെപ്തംബറില്‍ കേരളം നേടിയത് 33,175 കോടി രൂപയാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച കേരളത്തിന്റേതാണ്. രാജ്യത്ത് ഏറ്റവുമധികം നികുതിവരുമാനം നേടിയതും ഉയര്‍ന്ന വളര്‍ച്ചാനിരക്ക് കുറിച്ചതും മഹാരാഷ്ട്രയാണ്. 2021-22ലെ സമാനകാലത്തെ 81,395 കോടി രൂപയില്‍ നിന്ന് മഹാരാഷ്ട്രയുടെ നികുതിവരുമാനം 42 ശതമാനം ഉയര്‍ന്ന് 1.15 ലക്ഷം കോടി രൂപയായി. 29 ശതമാനം വളര്‍ച്ചയോടെ 1.02 ലക്ഷം കോടി രൂപ നേടി വരുമാനത്തില്‍ രണ്ടാംസ്ഥാനത്ത് ഉത്തര്‍പ്രദേശാണ്. മൂന്നാംസ്ഥാനം കര്‍ണാടകയില്‍ നിന്ന് തമിഴ്നാട് പിടിച്ചെടുത്തു. 50,324 കോടി രൂപയില്‍ നിന്ന് തമിഴ്‌നാടിന്റെ വരുമാനം 68,638 കോടി രൂപയായി ഉയര്‍ന്നു. നാലാമതായ കര്‍ണാടകയുടെ വരുമാനം 53,566 കോടി രൂപയില്‍ നിന്ന് 66,158 കോടി രൂപയിലെത്തി. വരുമാനവളര്‍ച്ചയില്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവും പിന്നില്‍ ആന്ധ്രാപ്രദേശാണ്; 9 ശതമാനം.

ഇന്ത്യന്‍ ഗെയിമിംഗ്; 860 കോടിയുടെ വിപണി മൂല്യം

ഇന്ത്യയിലെ ഗെയിമിംഗ് വിപണിയുടെ മൂല്യം കഴിഞ്ഞ സാമ്പത്തികവര്‍ഷം 260 കോടി ഡോളര്‍ (ഏകദേശം 21,320 കോടി രൂപ) കടന്നു. 2021-22 പ്രകാരം 50.70 കോടി ഗെയിമേഴ്സാണ് ഇന്ത്യയിലുള്ളത്. ഇന്ററാക്ടീവ് മീഡിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ട് ലുമിക്കായിയുടെ ‘സ്റ്റേറ്റ് ഒഫ് ഇന്ത്യ ഗെയിമിംഗ് റിപ്പോര്‍ട്ട് 2021-22’ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2027ഓടെ ഗെയിമിംഗ് വിപണിമൂല്യം 860 കോടി ഡോളര്‍ (70,520 കോടി രൂപ) കടക്കുമെന്നും റിപ്പോര്‍ട്ടിലുണ്ട്. 45 കോടി ഗെയിമര്‍മാരാണ് 2020-21ല്‍ ഇന്ത്യയിലുണ്ടായിരുന്നത്. പുതിയ ഗെയിമുകള്‍, ഗെയിമിംഗ് ആപ്പുകള്‍, പുതിയ യൂസര്‍മാര്‍ (ഗെയിമേഴ്സ്) പെയ്ഡ് ഗെയിമര്‍മാരുടെ വര്‍ദ്ധന, ഈ രംഗത്തെ സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ദ്ധന തുടങ്ങിയ ഘടകങ്ങള്‍ ഇന്ത്യന്‍ ഗെയിമിംഗ് മേഖലയുടെ അതിവേഗ വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നു.

വി.ഐ.ടി- എ.പി സര്‍വകലാശാല ധാരണാപത്രം ഒപ്പുവച്ചു

വി.ഐ.ടി-എ.പി സര്‍വകലാശാല വിവിധ വിഷയങ്ങളിലെ സഹകരണം ലക്ഷ്യമിട്ട് ഐ.കെ.പി നോളജ് പാര്‍ക്ക്, പ്‌ളൂറല്‍ ടെക്നോളജി എന്നിവയുമായി ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പുകളുടെ പ്രോത്സാഹനം, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി വാണിജ്യവത്കരണം, പ്രവര്‍ത്തനം മെച്ചപ്പെടുത്തല്‍, ഇകുബേഷന്‍ ഫണ്ടിംഗ് എന്നീ മേഖലകളിലാണ് ഐ.കെ.പിയുമായി സഹകരണം. മെക്കാനിക്കല്‍ പരിശീലനം, തൊഴില്‍ലവസരം ഒരുക്കല്‍ തുടങ്ങിയ വിഷയങ്ങളിലാണ് പ്‌ളൂറല്‍ ടെക്നോളജിയുമായി സഹകരിക്കുന്നത്. ഹൈദരാബാദ് എച്ച്.ഐ.സി.സിയില്‍ നടന്ന 16-ാമത് ഇന്റര്‍നാഷണല്‍ നോളജ് മില്ലേനിയം കോണ്‍ഫറന്‍സ് – 2022ല്‍ വി.ഐ.ടി-എ.പി വൈസ് ചാന്‍സലര്‍ ഡോ.എസ്.വി.കോട്ടറെഡ്ഡി, ഐ.കെ.പി ചെയര്‍മാന്‍ ഡോ.ദീപന്‍വിത ചാതോപാദ്ധ്യായ, പ്‌ളൂറല്‍ ടെക്നോളജി സി.ഇ.ഒ സുനില്‍ സൗരവ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു.