എയര്‍ഏഷ്യ – എയര്‍ ഇന്ത്യ ലയനം 2023 ഓടെ പൂര്‍ത്തിയാകും

  എയര്‍ഏഷ്യ ഇന്ത്യയെ എയര്‍ ഇന്ത്യ എക്സ്പ്രസുമായി ലയിപ്പിക്കുന്നതിനുള്ള നടപടി 2023 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു . ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും എയര്‍ ഏഷ്യ ഇന്ത്യയും ലയിക്കുമെന്ന് കഴിഞ്ഞ മാസം കമ്പനി വ്യക്തമാക്കിയിരുന്നു. ടാറ്റ സണ്‍സിന്റെയും എയര്‍ ഏഷ്യ ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമാണ് കാരിയര്‍. നിലവില്‍ കരിയറിലെ ടാറ്റ സണ്‍സിന് 83.67 ശതമാനം ഓഹരിയും ബാക്കി 16.33 ശതമാനം ഓഹരി എയര്‍ഏഷ്യയുമായാണ്. കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ ഗ്രൂപ്പിന് ഒരൊറ്റ കാരിയര്‍ എന്ന ലക്ഷ്യത്തോടെയാണ് ലയനം. 2005 ല്‍ ആണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം 2014 ലാണ് എയര്‍ഏഷ്യ ഇന്ത്യ പ്രവര്‍ത്തനം

ആകാശിന്റെ ഐപിഒയുമായി ബൈജൂസ്

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള സ്റ്റാര്‍ട്ടപ്പായ ബൈജൂസ് അതിന്റെ അനുബന്ധ സ്ഥാപനമായ ആകാശിന്റെ ഐഒപി (ഇനിഷ്യല്‍ പബ്ലിക് ഓഫറിംഗ്) അവതരിപ്പിക്കാനുളള പദ്ധതിയിലാണ്. 2023 ജനുവരിയില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബിക്ക് പേപ്പറുകള്‍ ഫയല്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, 2024 ജൂണില്‍ അല്ലെങ്കില്‍ FY24 ന്റെ ആദ്യ പകുതിയോടെ ലിസ്റ്റ് ചെയ്യാന്‍ പദ്ധതിയിടുന്നു. ഐപിഒയുടെ വലുപ്പം ഒരു ബില്യണ്‍ ഡോളറാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫ്ലൈന്‍ കോച്ചിംഗ് ശൃംഖലയായ ആകാശിന്റെ മൂല്യം പ്രതീക്ഷിക്കുന്നത് 3.5-4 ബില്യണ്‍ ഡോളറാണ്. ബൈജൂസ് യുഎസ് ലിസ്റ്റിംഗിനുളള പദ്ധതിയിലാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബൈജൂസ് ഐപിഒ വൈകുന്ന സമയത്താണ് ആകാശിന്റെ പൊതു ഓഹരി വില്‍പനയെന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ വിദ്യാഭ്യാസ രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലുകളില്‍ ഒന്നായ ഏകദേശം 950 മില്യണ്‍ ഡോളറിന്റെ ക്യാഷ് ആന്‍ഡ് സ്റ്റോക്ക് ഡീലില്‍ 2021 ഏപ്രിലിലാണ് ബൈജൂസ് ആകാശിനെ സ്വന്തമാക്കിയത്. ആകാശ് എജ്യുക്കേഷണല്‍ വാങ്ങുന്നതിനുള്ള ഇടപാടിന്റെ ഭാഗമായി പ്രൈവറ്റ്-ഇക്വിറ്റി…

കെ ഫോണ്‍ ഗുണഭോക്തക്കളുടെ തെരഞ്ഞെടുപ്പ് ഉടന്‍

കെ ഫോണ്‍ പദ്ധതിയിലൂടെ സൗജന്യ ഇന്റര്‍നെറ്റ് കണക്ഷനായി 14,000 ബിപിഎല്‍ കുടുംബങ്ങളെ തെരഞ്ഞെടുക്കാനുള്ള മാര്‍ഗനിര്‍ദേശം തയ്യാറായതായി തദ്ദേശ സ്വയം ഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. ഓരോ നിയമസഭാ മണ്ഡലത്തിലും നൂറുവീതം കുടുംബങ്ങള്‍ക്കാണ് ആദ്യം കണക്ഷന്‍ നല്‍കുക. സ്ഥലം എംഎല്‍എ നിര്‍ദേശിക്കുന്ന ഒരു തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിലെ ഒന്നോ തൊട്ടടുത്തുള്ള ഒന്നിലധികം വാര്‍ഡുകളില്‍ നിന്നോ മുന്‍ഗണനാടിസ്ഥാനത്തിലാകും കുടുംബങ്ങളുടെ തെരഞ്ഞെടുപ്പ്. കെ ഫോണ്‍ കണക്ടിവിറ്റി ഉള്ളതും, പട്ടികജാതി-പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ളതുമായ വാര്‍ഡ് തെരഞ്ഞെടുക്കാനാണ് തീരുമാനം. ഇന്റര്‍നെറ്റ് സൗകര്യം എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള സുപ്രധാന ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി അറിയിച്ചു. ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. വിജ്ഞാന സമൂഹ നിര്‍മ്മിതി എന്ന നവകേരള ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പായിരിക്കുമിത്. ഇന്റര്‍നെറ്റ് കുത്തകകള്‍ക്കെതിരെയുള്ള കേരളത്തിന്റെ…

വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വീസ് പരിഗണിക്കും

ടൂറിസം സഹകരണത്തിന്റെ ഭാഗമായി വിയറ്റ്‌നാമില്‍ നിന്ന് കേരളത്തിലേക്ക് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്ന് വിയറ്റ്‌നാമിലെ ബെന്‍ട്രി പ്രവിശ്യാ ചെയര്‍മാന്‍ ട്രാന്‍ നഗോക് ടാമും സംഘവും മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു. വിയറ്റ് ജെറ്റ് എയര്‍ലൈന്‍സ് അധികൃതമായി ചര്‍ച്ച നടത്തിയ കാര്യം മുഖ്യമന്ത്രി അറിയിച്ചു. കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം, മത്സ്യബന്ധനമേഖലയിലെ ആധുനിക വല്‍ക്കരണം, ടൂറിസം എന്നിവയില്‍ കേരളത്തോട് സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവര്‍ താല്‍പ്പര്യപ്പെട്ടു. ഐ.ടി ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേരളത്തിന്റെ സേവനം വിയറ്റ്‌നാമിന് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. യോഗത്തില്‍ കായിക വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവര്‍ പങ്കെടുത്തു.  

അമേരിക്കയില്‍ വായ്പാ നിരക്ക് 14 വര്‍ഷത്തെ ഉയരത്തില്‍

അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നാലാം തവണയും മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിച്ചു. പണപ്പെരുപ്പം ചെറുക്കാനുള്ള നീക്കത്തിന്റെ ഭാഗമായുള്ള നിരക്ക് വര്‍ധന ഭാവിയില്‍ നിലവിലേതുപോലെ തുടരില്ലെന്ന സൂചനയും ഫെഡ് നല്‍കിയിട്ടുണ്ട്. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേയ്ക്ക് കുറയ്ക്കുന്നതിന് നിലവിലുള്ള വര്‍ധനവ് അനിവാര്യമാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു മുക്കാല്‍ ശതമാനംവര്‍ധന പ്രഖ്യാപിച്ചത്. ഭവന-ഉത്പാനമേഖലകളില്‍ ഇപ്പോഴും മാന്ദ്യം പ്രകടമാണെങ്കിലും പണപ്പെരുപ്പം കുറയുന്നതും തൊഴില്‍നിരക്കിലെ വര്‍ധനയും വിലയിരുത്തിക്കൊണ്ടായിരുന്നു ഫെഡിന്റെ തീരുമാനം. 2008നു ശേഷമുള്ള ഉയര്‍ന്ന നിരക്കാണ് ഇപ്പോള്‍ യുഎസിലുള്ളത്. ഇതോടെ വായ്പാ നിരക്ക് 3.75-4ശതമാനത്തിലെത്തി. 1981നുശേഷമുള്ള ഉയര്‍ന്ന പണപ്പെരുപ്പ നിരക്ക്(9.1ശതമാനം) രേഖപ്പെടുത്തിയതിനുശേഷം നേരിയതോതില്‍ കുറവുണ്ടായെങ്കിലും സാധാരണക്കാരിലേയ്ക്ക് ഇപ്പോഴും എത്തിയിട്ടില്ല. 8.2ശതമാനമായിരുന്ന കഴിഞ്ഞ മാസത്തെ വിലക്കയറ്റ സൂചിക. ഊര്‍ജ ചെലവിലെ കുറവാണ് പണപ്പെരുപ്പ സമ്മര്‍ദത്തില്‍ നേരിയ കുറവുണ്ടാക്കിയത്. പലചരക്ക് സാധനങ്ങളുടെ വിലയും ചികിത്സാചെലവും ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. 40 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍ പണപ്പെരുപ്പം തുടരുന്ന സാഹചര്യത്തില്‍…

ട്വിറ്ററിലെ നീല ടിക്: ഇന്ത്യയിലെ നിരക്കില്‍ അവ്യക്തത

നിലവിലുള്ള എല്ലാ വെരിഫൈഡ് അക്കൗണ്ടുകളും ‘നീല ടിക്’ നിലനിര്‍ത്താന്‍ പരമാവധി തുകയായ 8 ഡോളര്‍ (ഏകദേശം 660 രൂപ) പ്രതിമാസം നല്‍കിയാല്‍ ട്വിറ്ററിന് പ്രതിമാസം അധികവരുമാനമായി ലഭിക്കുക ഏകദേശം 28.05 കോടി രൂപ. എന്നാല്‍ ഓരോ രാജ്യത്തിന്റെയും വാങ്ങല്‍ശേഷി തുല്യതയുടെ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി- പിപിപി) അടിസ്ഥാനത്തിലായിരിക്കും ചാര്‍ജ് എന്നതിനാല്‍ ഇത്രയും പണം ട്വിറ്ററിന് ലഭിക്കണമെന്നില്ല. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് ട്വിറ്ററിലുള്ള വെരിഫൈഡ് പ്രൊഫൈലുകളുടെ എണ്ണം 4.23 ലക്ഷമാണ്. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ പ്രൊഫൈലുകളുടെ ആധികാരികത സാക്ഷ്യപ്പെടുത്താന്‍ നിലവില്‍ ട്വിറ്റര്‍ സൗജന്യമായാണ് നീല ടിക് മാര്‍ക് നല്‍കുന്നത്. എന്നാല്‍ ഈ ‘നീല ടിക്’ അടക്കമുള്ള പ്രീമിയം സേവനങ്ങള്‍ക്ക് പ്രതിമാസം പരമാവധി 8 ഡോളര്‍ വരെ ഈടാക്കാനാണ് കമ്പനി ഏറ്റെടുത്ത ഇലോണ്‍ മസ്‌കിന്റെ തീരുമാനം. നീല ടിക് അടക്കം ട്വിറ്ററിന്റെ പ്രീമിയം സേവനങ്ങള്‍ അടങ്ങുന്ന ‘ട്വിറ്റര്‍ ബ്ലൂ’…

വിലക്കയറ്റം: റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആര്‍ബിഐ

വിലക്കയറ്റം വരുതിയിലാക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ കാരണം വിശദമാക്കി സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ട് തങ്ങളായിട്ടു പുറത്തുവിടില്ലെന്നും അക്കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടതെന്നും റിസര്‍വ് ബാങ്ക്. ലക്ഷ്യം കൈവരിക്കാന്‍ കഴിയാത്തതിന്റെ കാര്യകാരണ സഹിതം റിസര്‍വ് ബാങ്ക് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുന്നത് ആദ്യമാണ്. ഇന്നു നടക്കുന്ന പ്രത്യേക ആര്‍ബിഐ പണനയ സമിതി (എംപിസി) യോഗത്തില്‍ റിപ്പോര്‍ട്ട് അന്തിമമാക്കും. തങ്ങള്‍ പുറത്തുവിടില്ലെന്നു കരുതി ഈ റിപ്പോര്‍ട്ട് എന്നും രഹസ്യമായി തുടരില്ലെന്നും. ഏതെങ്കിലുമൊരു ഘട്ടത്തില്‍ പുറത്തുവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുശാസിക്കുന്നതിനനുസരിച്ച് സര്‍ക്കാരിന് അയയ്ക്കുന്ന കത്ത് പുറത്തുവിടാനുള്ള അധികാരം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും അവിടുത്തെ സര്‍ക്കാരിന് സമാനമായ കത്ത് നല്‍കുന്നുണ്ടെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. പലിശനിരക്ക് വര്‍ധന ഉള്‍പ്പെടെയുള്ള അജന്‍ഡകള്‍ ഇന്ന് സമിതിയുടെ പരിഗണനയ്ക്കു വന്നേക്കില്ലെന്ന് എസ്ബിഐ ഗവേഷണവിഭാഗം പറഞ്ഞു.

റിലയിന്‍സ് അജിയോയില്‍ നിന്നും ഇനി സ്‌പോര്‍ട്‌സ് ഷൂസും

റിലയിന്‍സ് അജിയോ ബിസിനസ് അത് ലെയ്ഷര്‍ ബ്രാന്‍ഡ് എക്‌സലറെയ്റ്റ് പുറത്തിറക്കി സ്‌പോര്‍ട്‌സ് പ്രേമികളുടെ അഭിരുചികള്‍ക്കൊത്ത് ഉയര്‍ന്ന ഗുണനിലവാരമുള്ള സ്‌പോര്‍ട്‌സ് ഉപകരണങ്ങളും പാദരക്ഷകളുമാണ് വിപണിയിലിറക്കിയത്. 699 രൂപ വിലയില്‍ തുടങ്ങുന്ന ബ്രാന്‍ഡുകള്‍ മുതല്‍ പ്രത്യേക ഓഫറുകള്‍ ലഭ്യമാണ്. സ്‌പോര്‍ട്‌സ് ഷൂസ്, ട്രാക് പാന്റ്, ടീ ഷര്‍ട്ട്, ഷോര്‍ട്‌സ് തുടങ്ങി?യ വൈവിദ്ധ്യമാര്‍ന്ന സ്‌പോര്‍ട്‌സ് അനുബന്ധ ഉത്പന്നങ്ങളാണ് എക്‌സലറെയ്റ്റ് ബ്രാന്‍ഡില്‍ ലഭ്യമാകുക. പ്രശസ്ത ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയെ ബ്രാന്‍ഡ് അംബാസഡറായി തിരഞ്ഞെടുത്തു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഉയര്‍ന്ന സ്ഥിര നിക്ഷേപ പലിശയുമായി ഇസാഫ് ബാങ്ക്

സീനിയര്‍ സിറ്റിസണിനുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയര്‍ത്തി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 999 ദിവസത്തെ കാലാവധിയുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെയും പലിശ ലഭിക്കും. നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ നവംബര്‍ 30 വരെ കാലാവധിയുള്ളവയാണ്.

52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെബി

52 സ്ഥാപനങ്ങള്‍ക്ക് 21 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ വിഭാഗമായ റിലിഗെയര്‍ ഫിന്‍വെസ്റ്റിന്റെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതിനാണ് ഫോര്‍ട്ടിസ് ഹെല്‍ത്ത്കെയര്‍ ഹോള്‍ഡിംഗ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കെതിരെ സെബിയുടെ നടപടി. 45 ദിവസത്തിനകം പിഴ അടക്കാനാണ് സെബി ആവശ്യപ്പെട്ടിരിക്കുന്നത്. മുന്‍കാല പ്രമോട്ടര്‍മാരായ ആര്‍ എച്ച് സി ഹോള്‍ഡിംഗ്, മല്‍വിന്ദര്‍ മോഹന്‍ സിംഗ്, ശിവിന്ദര്‍ മോഹന്‍ സിംഗ് എന്നിവരുടെ ലിസ്റ്റ് ചെയ്ത കമ്പനിയായ റെലിഗേര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഫണ്ടുകള്‍ അതിന്റെ അനുബന്ധ സ്ഥാപനമായ റിലിഗെയര്‍ ഫിന്‍വെസ്‌റ് വഴി മാറ്റി ഗുരുതരമായ തിരിമറികള്‍ നടത്തിയെന്നാണ് കണ്ടെത്തിയത്. ആര്‍ ഇ എല്ലിന്റെ മെറ്റീരിയല്‍ സബ്സിഡിയറിയില്‍ നിന്ന് 2473.66 കോടി രൂപയുടെ ഫണ്ടുകള്‍ വഴിതിരിച്ചുവിടുന്നതിനും ആര്‍ എഫ് എല്ലിന്റെ 487.92 കോടി രൂപയുടെ ഫണ്ടുകള്‍ ദുരുപയോഗം ചെയ്തതായും സെബി കണ്ടെത്തി.